26.2 C
Kottayam
Friday, June 5, 2026

ഉത്തര്‍പ്രദേശില്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം; ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ഭര്‍ത്താവിന്റെ മരണം വ്യാജമായി കെട്ടിച്ചമച്ചു; യുവാവിനെ ജീവനോടെ കത്തിച്ചു,കാറിനും തീയിട്ടു; ദമ്പതികള്‍ പിടിയില്‍

Must read

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ചിത്രകൂട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം നടത്തി പണം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ഭര്‍ത്താവിന്റെ മരണം വ്യാജമായി കെട്ടിച്ചമച്ച് മറ്റൊരാളെ തീവെച്ച് കൊലപ്പെടുത്തുയാണ് ദമ്പതികള്‍ ചെയ്തത്. മധ്യപ്രദേശിലെ റേവ സ്വദേശികളായ സുനില്‍ സിങ് (39) ഭാര്യ ഹേമ സിങ് (35) എന്നിവരെയാണ് ചിത്രകൂട് പൊലീസ് അറസ്റ്റ് ചെയ്തത്. 2 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തട്ടിയെടുക്കാനാണ് ദമ്പതികള്‍ കൊലപാതകം നടത്തിയത്.

ജൂണ്‍ 30നാണ് മധ്യപ്രദേശ് റജിസ്‌ട്രേഷനിലുള്ളൊരു കാര്‍ സിക്രി അമന്‍ ഗ്രാമത്തിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അതിനുള്ളില്‍നിന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധത്തില്‍ ഒരു മൃതദേഹവും കണ്ടെത്തിയിരുന്നു. അപകടം നടന്ന് മണിക്കൂറുകള്‍ക്കു ശേഷം മരണപ്പെട്ടത് തന്റെ ഭര്‍ത്താവാണെന്ന് പറഞ്ഞ് ഹേമ സിങ്ങ് രംഗത്തെത്തി. സംഭവസ്ഥലത്ത്‌നിന്ന് മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെത്തിയതോടെ സുനില്‍ സിങ്ങാണ് മരിച്ചതെന്ന് പൊലീസ് ഉറപ്പിച്ചു.

- Advertisement -

- Advertisement -

അതേസമയം മരിച്ചത് സുനലാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തണമെന്ന് പൊലീസ് അറിയിച്ചെങ്കിലും ഹേമ അതിന് തയാറായില്ല. ഇതോടയാണ് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിയത്. അപ്പോഴാണ് സുനില്‍ ജീവനോടെയുണ്ടെന്നും ഒരു ബന്ധുവിന്റെ വീട്ടില്‍ ഇയാള്‍ ഒളിച്ചിരിപ്പുണ്ടെന്നും ചിലര്‍ പൊലീസിനെ അറിയിക്കുന്നത്. പിന്നാലെ പൊലീസ് സുനിലിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ കാറിലുണ്ടായിരുന്നത് മദ്യശാലയില്‍ വച്ച് പരിചയപ്പെട്ട വിനയ് ചൗഹാനാണെന്ന് സുനില്‍ പൊലീസിന് മൊഴി നല്‍കി.

- Advertisement -

കൊയ്ത്തുയന്ത്രം വാങ്ങാനായി സുനില്‍ വായ്പ എടുത്തിരുന്നു. എന്നാല്‍ അത് തിരിച്ചടയ്ക്കാന്‍ പറ്റാതായി. കടബാധ്യത കൂടുതലായതോടെ ഭാര്യയുമായി നിരന്തരം വഴക്കുണ്ടായി. പിന്നാലെയാണ് കടത്തില്‍നിന്ന് രക്ഷനേടാനും ഇന്‍ഷുറന്‍സ് പണം ഉപയോഗിച്ച് പുതിയ ജീവിതം തുടങ്ങാനും സുനില്‍ തീരുമാനിക്കുന്നത്. ഇതിനായി അയാള്‍ കൃത്യമായി കാര്യങ്ങളെല്ലാം ആസൂത്രണം ചെയ്തു.

ജൂണ്‍ 29ന് ഭക്ഷണവും മദ്യവും വാങ്ങി നല്‍കി പ്രലോഭിപ്പിച്ച് വിനയ് ചൗഹാനെ ആളൊഴിഞ്ഞ പറമ്പില്‍ എത്തിച്ചു. അവിടെ വച്ച് ലഹരി മരുന്ന് നല്‍കി ജീവനോടെ കത്തിച്ച് കാറിനുള്ളില്‍ ഇട്ടു. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് കാറിനും തീകൊളുത്തി. പിന്നാലെ വാഹനം പൊട്ടിത്തെറിക്കുന്നത് ദൂരെ നിന്ന് നോക്കി നിന്നു. ശേഷം പ്രയാഗ്രാജിലേക്ക് പോയി.

ഭാര്യയും കൊലപാതകത്തില്‍ സുനിലിന് പിന്തുണ നല്‍കിയെന്ന് പൊലീസ് കണ്ടെത്തി. ഭര്‍ത്താവിന്റെ മരണത്തില്‍ വിലപിക്കുന്നതായി നടിക്കുകയും മൃതദേഹം ഭര്‍ത്താവിന്റേതാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയും അവര്‍ ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.

യൂട്യൂബിലും ടിവിയിലും ക്രൈം പരിപാടികള്‍ കണ്ടാണ് ഇത്തരത്തിലുള്ള ആശയം മനസ്സില്‍ വന്നതെന്ന് സുനില്‍ പൊലീസിനോട് പറഞ്ഞു. ഇരയ്ക്ക് ബന്ധുക്കളൊന്നും ഇല്ലാത്തതിനാല്‍ കൊലപാതകം പുറത്തറിയില്ലെന്നും സുനില്‍ കരുതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week