തടികുറച്ചാല്‍ ബോണസ്! ആരോഗ്യദിനത്തില്‍ തൊഴിലാളികളെ ഞെട്ടിച്ചൊരു ബോണസ് ഓഫര്‍

വിശേഷ ദിവസങ്ങളിലും തൊഴിലാളികള്‍ക്ക് അഭിനന്ദനപ്പൂര്‍വ്വമായും ബോണസും ഇന്‍സെന്റീവ്സുമൊക്കെ കമ്പനികള്‍ നല്‍കാറുണ്ട്. എന്നാല്‍ ഇനി പറയാന്‍ പോകുന്ന പോകുന്നത് സെറോധ എന്ന കമ്പനിയെ കുറിച്ചാണ്. അവിടെ തൊഴിലാളികള്‍ക്ക് എന്തിനാണ് എന്നറിയാമോ ബോണസ് നല്കാമെന്നത് പറഞ്ഞത്. കേട്ടാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. പക്ഷെ സംഭവം സത്യമാണ്.

സെറോധ കമ്പനിയിലെ ജീവനക്കാര്‍ക്ക് ആരോഗ്യം ശ്രദ്ധിച്ചാല്‍ ബോണസ് നല്‍കാമെന്നാണ് സെറോധയുടെ സ്ഥാപകനും സി.ഇ.ഒ.യുമായ നിതിന്‍ കാമത്തിന്റെ പ്രഖ്യാപനം. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ബ്രോക്കിങ് കമ്പനിയാണ് സെറോധ.

ലോകാരോഗ്യദിനത്തിലായിരുന്നു സെറോധയുടെ സി.ഇ.ഒ നിതിന്‍ കാമത്ത് ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. ബോഡി മാസ് ഇന്‍ഡക്‌സ് (ബി.എം.ഐ.) 25ന് താഴെയുള്ള ജീവനക്കാര്‍ക്ക് പ്രതിമാസവരുമാനത്തിന്റെ പകുതി ബോണസ് നല്‍കുംമെന്നാണ് നിതിന്‍ കാമത്ത് പറഞ്ഞത്. നിലവില്‍ ബി.എം.ഐ 25 മേലെയുള്ളവര്‍ക്ക് ബി.എം.ഐ കുറച്ച് ബോണസ് സ്വന്തമാക്കാനുള്ള അവസരവും ഉണ്ട്. കമ്പനിയിലെ ജീവനക്കാരുടെ ശരാശരി ബി.എം.ഐ. 25.3 ആണെന്നും ഓഗസ്റ്റിനുള്ളില്‍ അത് 24-നു താഴെയെത്തിച്ചാല്‍ വീണ്ടും ബോണസ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

നല്ല ആരോഗ്യവും ഫിറ്റ്‌നെസ്സും ജീവിതത്തില്‍ നല്ലൊരു മാറ്റത്തിന് തുടക്കം കുറിക്കും. അദ്ദേഹത്തിന്റെ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപ്പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. പക്ഷെ ഈ തീരുമാനം ബോഡിഷെയ്മിങ്ങിലേക്കും ഫാറ്റോഫോബിയയിലേക്കും ആളുകളെ നയിച്ചേക്കുമെന്ന ആശങ്കയും പലരും പങ്കുവെച്ചു. കമ്പനി ജീവനക്കാരുടെ ആരോഗ്യസംരക്ഷണം മുന്നില്‍ കണ്ടാണ് ഇങ്ങനെയൊരു തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News