KeralaNews

മുൻ ന്യായാധിപൻമാരും ഫൊറൻസിക് വിദഗ്ധരും കുറ്റാന്വേഷകരും പ്രകടിപ്പിച്ച വ്യത്യസ്ഥ അഭിപ്രായങ്ങൾ പരിഗണിക്കണം, അഭയാക്കേസിൽ പ്രതികരണവുമായി സീറോ മലബാർ സഭ

കൊച്ചി: സിസ്റ്റ‍ർ അഭയാക്കേസ് വിധിയിൽ നിലപാട് വ്യക്തമാക്കി സിറോ മലബാർ സഭ. കോടതി വിധിയെ അംഗീകരിക്കുന്നുവെങ്കിലും നിരപരാധികൾ ശിക്ഷിക്കപ്പെടരുതെന്നാണ് പൊതുനിലപാടെന്ന് സഭാ സിനഡ് വ്യക്തമാക്കി. വിധിയിലെ ഉളളടക്കം സംബന്ധിച്ച് നിയമഞ്ജർ അടക്കം ഉന്നയിച്ച വ്യത്യസ്ത അഭിപ്രായങ്ങൾ മേൽക്കേടതിയിൽ പരിഗണിക്കപ്പെടുമെന്നാണ് കരുതുന്നത്.

അഭയാക്കേസിൽ വൈദികനേയും കന്യാസ്ത്രീയേയും ജീവപര്യന്തം തടവിന് ശിക്ഷിച്ചതിന് ശേഷം ആദ്യമായി ചേർന്ന സിന‍ഡ് യോഗത്തിലാണ് സിറോ മലബാർ സഭ നിലപാട് അറിയിച്ചത്. രാജ്യത്തിന്‍റെ നീതിന്യായ വ്യവസ്ഥയിൽ വിശ്യാസമുളള സമൂഹം എന്ന നിലയിൽ വിധിയെ സഭയും അംഗീകരിക്കുന്നു. എന്നാൽ ഉത്തരവിന്‍റെ ഉളളടക്കം സംബന്ധിച്ച് മുൻ ന്യായാധിപൻമാരും ഫൊറൻസിക് വിദഗ്ധരും കുറ്റാന്വേഷകരും പ്രകടിപ്പിച്ച വ്യത്യസ്ഥ അഭിപ്രായങ്ങൾ പരിഗണിക്കപ്പെടേണ്ടതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button