InternationalNews

യുക്രെയ്നെ തകർക്കാനാകില്ല; ഈ പോരാട്ടം മണ്ണിനും സ്വാതന്ത്ര്യത്തിനും വേണ്ടി: സെലെൻസ്കി

കീവ് :യുക്രെയ്നെ തകർക്കാൻ ആർക്കും സാധിക്കില്ലെന്ന് പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. യൂറോപ്യൻ പാർലമെന്റിനെ ഓൺലൈനായി അഭിസംബോധന ചെയ്യവെയാണ് സെലെൻസ്കിയുടെ പ്രസ്താവന. ഈ പോരാട്ടം മണ്ണിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ്. സ്വാതന്ത്ര്യചത്വരം അവർ നശിപ്പിച്ചു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം തുടരും.‌

യൂറോപ്യൻമാരാണെന്നും കരുത്തരാണെന്നും ഞങ്ങൾ തെളിയിച്ചു. ഞങ്ങൾക്കൊപ്പമാണ് യൂറോപ്യൻ രാജ്യങ്ങൾ എന്ന് തെളിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുക്രെയ്നിലെ പ്രധാന നഗരങ്ങളിലെ ജനവാസ മേഖലകളിലടക്കം റഷ്യ രൂക്ഷമായ ആക്രമണമാണ് നടത്തുന്നത്. കീവിനു ശേഷം യുക്രെയ്നിലെ പ്രധാന നഗരമായ ഹർകീവിലെ സർക്കാർ കെട്ടിടം നിമിഷങ്ങൾക്കൊണ്ട് അഗ്നിഗോളമായി തീരുന്ന ദൃശ്യങ്ങൾ യുക്രെയ്ന്റെ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു.

രാജ്യാന്തര മാനുഷിക നിയമങ്ങളെല്ലാം ലംഘിച്ച് റഷ്യ യുദ്ധം വ്യാപിപ്പിക്കുകയാണ്. സാധാരണക്കാരെ കൊല്ലുന്നു, അവരുടെ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇല്ലാതാക്കുന്നു. യുക്രെയ്ന്റെ പ്രധാന നഗരങ്ങളെല്ലാം അവർ മിസൈലുകൾ തൊടുത്ത് ഇല്ലാതാക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button