സാക്കിറയുടെ ബിസിനസ് കാറിനുള്ളിൽ, സഹായിക്കാൻ ശിഹാബുദ്ധീനും മുഹമ്മദ് ഇജാസും

മലപ്പുറം: നിലമ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട. 265.14 ഗ്രാം മെത്താംഫിറ്റമിൻ എക്സൈസ് കസ്റ്റഡിയിലെടുത്തു. യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. വടപുറം – താളിപ്പൊയിൽ റോഡിൽ വാഹന പരിശോധനയ്ക്കിടെ, ഇന്നോവ കാറിൽ വന്ന പ്രതികളിൽ നിന്നാണ് മെത്താംഫിറ്റമിൻ കണ്ടെടുത്തത്.

കോഴിക്കോട് താമരശേരി സ്വദേശി ശിഹാബുദ്ധീൻ, നിലമ്പൂർ സ്വദേശി മുഹമ്മദ് ഇജാസ്, കോഴിക്കോട് തിരുവമ്പാടി സ്വദേശിനി സാക്കിറ എ കെ എന്നിവരാണ് പ്രതികൾ. ഇവരിൽ നിന്ന് വിപണിയിൽ എട്ട് ലക്ഷം രൂപയോളം വിലമതിക്കുന്ന രാസലഹരിയാണ് കണ്ടെടുത്തത്. കാളികാവ് റേഞ്ച് ഇൻസ്പെക്ടർ നൗഫലിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്. കോഴിക്കോട് താമരശേരി ഭാഗത്തുനിന്നും നിലമ്പൂർ ഭാഗത്തേക്ക് വിൽപ്പനക്കായി എത്തിച്ച മയക്കുമരുന്നാണ് പിടികൂടിയത്.

പാർട്ടിയിൽ പ്രിവന്റ്റീവ് ഓഫീസർ ഗ്രേഡ് അരുൺകുമാർ K S, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ്‌ ഹബീബ് K P, മുഹമ്മദ് അഫ്സൽ V, സുലൈമാൻ M, ലിജിൻ V, മുഹമ്മദ് ശരീഫ് N, വിപിൻ K V, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രജനി. P, ശ്രീജ P K, എക്സൈസ് ഡ്രൈവർ സവാദ് നാലകത്ത് എന്നിവർ ഉണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News