29.4 C
Kottayam
Saturday, June 6, 2026

‘നാലിൽ പഠിക്കുമ്പോൾ അച്ഛന്റെ ബന്ധു ലൈംഗികമായി ഉപദ്രവിച്ചു; ഇന്നും ലൈറ്റില്ലാതെ ഉറങ്ങാൻ പേടിയാണ്’: ഗ്ലാമി ഗംഗ

Must read

സോഷ്യല്‍ മീഡിയയിലൂടെ മലയാളികൾക്ക് പരിചിതയാണ് ഗ്ലാമി ഗംഗ. മേക്കപ്പ് ആർട്ടിസ്റ്റായ ഗംഗ ബ്യൂട്ടി ടിപ്പ്‌സ് വീഡിയോകളിലൂടെയും മറ്റുമാണ് ശ്രദ്ധ നേടിയത്. ഇന്ന് മലയാളത്തിലെ അറിപ്പെടുന്ന ബ്യൂട്ടി ഇന്‍ഫ്‌ളുവന്‍സറും വ്‌ളോഗറുമാണ് ഗ്ലാമി ഗംഗ. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലുമെല്ലാം നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഈയ്യടുത്ത് തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചുമൊക്കെ ഗംഗ തുറന്ന് പറഞ്ഞത് വലിയ വാര്‍ത്തയായി മാറിയിരുന്നു.

അച്ഛനില്‍ നിന്ന് താനും അമ്മയും അനിയത്തിയും അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനങ്ങളെ കുറിച്ചാണ് ഗംഗ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ചെറുപ്രായത്തില്‍ ലൈംഗിക അതിക്രമം നേരിട്ടതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഗ്ലാമി ഗംഗ. ധന്യ വര്‍മയുമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.

“ഞാൻ എവിടെയും പറയാത്തൊരു കാര്യമാണ്. നാലാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ സെക്ഷ്വൽ അഭ്യൂസ് നേരിട്ടിട്ടുണ്ട്. എനിക്ക് ഏഴോ എട്ടോ വയസ്സുള്ളപ്പോഴാണ്. അച്ഛന്റെ ഒരു ബന്ധുവാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അന്ന് അത് എനിക്ക് ആരോടെങ്കിലും പറയണമെന്ന് ഉണ്ടായിരുന്നു. നല്ല വേദന ഉണ്ടായിരുന്നു. ആ വേദനകാരണം ആരോടെങ്കിലും പറയണം എന്ന് തോന്നി. പക്ഷെ എനിക്ക് പറയാൻ ആരുമുണ്ടായിരുന്നില്ല.

അമ്മയുണ്ട്. പക്ഷെ അമ്മ എപ്പോഴും സങ്കടത്തിലാണ്. അച്ഛനോട് പറയാനുള്ള സൗഹൃദമോ സ്നേഹമോ അച്ഛനോടും ഇല്ലായിരുന്നു. സാധാരണ പെൺകുട്ടികൾക്ക് എന്തൊരു ആവശ്യം വരുമ്പോഴും ചെന്ന് പറയുന്നയാൾ അച്ഛനാണ്. പെൺകുട്ടികൾക്ക് സുരക്ഷിതത്വം നൽകുന്നയാൾ അച്ഛനാണ്. പക്ഷെ എന്റെ കാര്യത്തിൽ ഇന്നും ആ സുരക്ഷിതത്വം ലഭിച്ചിട്ടില്ല. എനിക്ക് ഇന്നും ആ ഇൻസെക്യൂരിറ്റിയെ ഉള്ളൂ. അച്ഛൻ എനിക്ക് തന്നിട്ട് പോയ ഒന്നാണ് അത്.

- Advertisement -

അന്ന് ആ ചൈൽഡ് അഭ്യൂസ് ഉണ്ടായപ്പോൾ ഞാൻ പഠിച്ച കാര്യമാണ് എനിക്ക് ആരുമില്ല എന്നത്. സംഭവം നടന്ന് കഴിഞ്ഞപ്പോൾ എനിക്ക് നല്ല വേദന ഉണ്ടായിരുന്നു. എനിക്ക് കരയണം എന്നുണ്ടായിരുന്നു. പക്ഷെ അതിന് എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. സംഭവം നടന്ന ഉടനെ ഞാൻ അവിടെ നിന്നും ഇറങ്ങിയോടി. എന്റെ അമ്മയുടെ അടുത്തേക്ക് ചെന്നപ്പോൾ വീട്ടിൽ അച്ഛനും അമ്മയും തമ്മിൽ ബഹളം നടക്കുകയായിരുന്നു. അപ്പോൾ ഞാൻ ചെന്ന് അച്ഛനോട് ഇക്കാര്യം പറഞ്ഞാൽ, പുള്ളിക്കാരൻ എന്നെ അടിച്ചാലോ എന്നതായിരുന്നു എന്റെ പേടി.

- Advertisement -

അമ്മയോടും പറയാനും പേടി. ഞാൻ ഇത് പറഞ്ഞു കഴിഞ്ഞാൽ കുടുംബ പ്രശ്നമാകുമോ എന്ന ചിന്ത. നാലാം ക്ലാസിൽ ആണെങ്കിലും ഞാൻ അന്ന് ഇതെല്ലാം ചിന്തിച്ചിരുന്നു. കുറച്ചു നാളുകൾക്ക് മുൻപ് എനിക്ക് ഒട്ടും പറ്റാതെ വന്ന സമയത്താണ് അമ്മയോട് പറയുന്നത്. അമ്മയ്ക്ക് ഷോക്കായിരുന്നു. എന്റെ കുട്ടിക്ക് അങ്ങനെ സംഭവിച്ചിട്ട് ഞാൻ അറിഞ്ഞില്ലല്ലോ എന്നൊക്കെ പറഞ്ഞ് അമ്മ വിഷമിച്ചു. അതല്ലാതെ എന്റെ ഒരു സുഹൃത്തിനോട് മാത്രമാണ് ഞാൻ ഇക്കാര്യം പറഞ്ഞിട്ടുള്ളത്. അതൊരു അഞ്ചാറ് മാസം മുന്നേ മാത്രമാണ്.

എന്റെ പാസ്റ്റ് എന്നെ ഇപ്പോഴും ഹോണ്ട് ചെയ്യുന്നുണ്ട്. ആ ട്രോമയിലൂടെയാണ് ഞാൻ ഇപ്പോഴും കടന്നുപോകുന്നത്. രാത്രി ലൈറ്റിട്ടാണ് ഞാൻ ഉറങ്ങുന്നത്. അല്ലാതെ ഉറങ്ങാൻ പറ്റില്ല. ഇരുട്ടൊക്കെ ഭയങ്കര പേടിയാണ്. കാരണം എന്റെ ജീവിതത്തിലെ എല്ലാ മോശം കാര്യങ്ങളും നടന്നിട്ടുള്ളത് ഇരുട്ടിലാണ്. ഒരാൾ അടുത്ത് വന്നിരുന്നാൽ എനിക്ക് പേടിയാകും. ഒരാൾ ഒരു കൊച്ചിനെയും എടുത്ത് നിൽക്കുന്നത് കണ്ടാലും അയാൾ അതിനെ ഉപദ്രവിക്കുമോ എന്ന പേടി തോന്നാറുണ്ട്.”- ഗ്ലാമി ഗംഗ പറയുന്നു.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week