കഞ്ചാവുമായി യൂട്യൂബർ പിടിയിൽ; വള്ളത്തിൽ ഒളിപ്പിച്ചത് അരക്കിലോയിലധികം മയക്കുമരുന്ന്

വള്ളത്തിൽ കഞ്ചാവ്, സൂക്ഷിച്ചത് വിൽപനയ്ക്ക്; യുട്യൂബർ അറസ്റ്റിൽ

തലയോലപ്പറമ്പ് : ചെറിയ വള്ളത്തിൽ സൂക്ഷിച്ചിരുന്ന 580 ഗ്രാം കഞ്ചാവുമായി യുട്യൂബർ പിടിയിൽ. വെട്ടിക്കാട്ടുമുക്ക് പാലത്തിനുസമീപം ആറാട്ടുകടവിൽ ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വെള്ളൂർ വടകര അരിഞ്ഞാമൂഴിയിൽ അഭിജിത്ത് സാബു (29) ആണ് പിടിയിലായത്.

ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ഡൻസാഫ് അംഗങ്ങളും തലയോലപ്പറമ്പ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. വള്ളത്തിൽ യാത്രചെയ്ത് ചൂണ്ടയിട്ട്‌ മീൻപിടിച്ച് റീൽസുചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്തിരുന്നയാളാണ് അഭിജിത്ത്.

കടവിൽ കെട്ടിയിട്ടിരുന്ന വള്ളത്തിലേക്ക് കയറാനെത്തിയപ്പോഴാണ് പിടിയിലായത്. വള്ളത്തിൽ ഒളിപ്പിച്ചുെവച്ചിരുന്ന കഞ്ചാവ് പോലീസ് കണ്ടെടുത്തു. യുവതികളുൾപ്പെടെയുള്ള ആവശ്യക്കാർക്ക് വില്പനയ്ക്കായി കരുതിയിരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. യുവാവിനെതിരേ തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർചെയ്തു.

A YouTuber identified as Abhijit Sabu (29) was arrested by the police near Thalayolaparambu for possessing 580 grams of ganja. The drug was found hidden in a small boat near the Arattukadavu area during a search on Sunday morning. Authorities are investigating the source of the drugs and checking if the suspect used his social media influence for illegal trade

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News