28.7 C
Kottayam
Saturday, September 28, 2024

ആനക്കൂട്ടത്തിനൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച് യുവാക്കൾ;വീഡിയോ

Must read

മനുഷ്യർ വന്യമൃ​ഗങ്ങളെ ശല്യം ചെയ്യുന്ന നൂറുകണക്കിന് സംഭവങ്ങൾ ദിവസവും ഉണ്ടാകുന്നുണ്ട്. പലപ്പോഴും അത് വലിയ അപകടങ്ങൾ വിളിച്ചു വരുത്താറുമുണ്ട്. ചിലരെല്ലാം ഭാ​ഗ്യം കൊണ്ട് രക്ഷപ്പെട്ട് പോവുകയും ചെയ്യും. ഇതും അതുപോലെ വന്യമൃ​ഗങ്ങളെ ശല്യം ചെയ്യുന്ന വീഡിയോ ആണ്. 

വീഡിയോയിൽ യുവാക്കൾ ഒരു ആനക്കൂട്ടം കടന്നുവരുമ്പോൾ സെൽഫി എടുക്കാൻ ശ്രമിക്കുന്നതാണ് കാണുന്നത്. ആനക്കൂട്ടം റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയാണ്. ആ സമയത്ത് യുവാക്കൾ ഒരു ശ്രദ്ധയും കൂടാതെ റോഡിന് നടുവിൽ വണ്ടി നിർത്തിയിട്ടിരിക്കുന്നു. പിന്നീട് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നു. 

ഫോട്ടോ എടുക്കാനായി യുവാക്കൾ റോഡിന് നടുവിൽ വണ്ടി നിർത്തിയിട്ടിരിക്കുന്ന സ്ഥലത്ത് നിന്നുമാണ് വീഡിയോ തുടങ്ങുന്നത്. അതിൽ രണ്ട് പേർ ആനക്കൂട്ടത്തിന് അടുത്തേക്ക് പോയി സെൽഫി എടുക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ആ വീഡിയോയിൽ നിന്നു തന്നെ ആനക്കൂട്ടത്തിലെ ഒരു ആന പ്രകോപിതനാവുന്നത് കാണാം. പിന്നീട് കുറച്ച് ഓടുന്നുണ്ട്. ആ നേരം യുവാക്കൾ കുറച്ച് പേടിക്കുന്നുണ്ട്. 

വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത് ഐഎഎസ് ഓഫീസറായ സുപ്രിയ സാഹു ആണ്. ‘വന്യജീവികൾക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നത് അപകടകരമാണ്. ഈ മൃ​ഗങ്ങൾ അവരുടെ പെരുമാറ്റത്തിനോട് ക്ഷമ കാണിച്ചു എന്നത് യുവാക്കളുടെ ഭാ​ഗ്യമാണ്. അല്ലാത്ത പക്ഷം ശക്തിയുള്ള ആനകൾക്ക് ആളുകളെ ഒരു പാഠം പഠിപ്പിക്കാൻ അധികമൊന്നും ചെയ്യേണ്ട ആവശ്യമില്ല’ എന്ന് അടിക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

നിരവധിപ്പേരാണ് വീഡിയോ കണ്ടത്. മിക്കവാറും ആളുകളെ ഈ വീഡിയോ പ്രകോപിപ്പിച്ചു. അവരെ ഒന്നും ചെയ്യണ്ട എന്ന് ആനകൾ തീരുമാനിച്ചത് കൊണ്ട് മാത്രമാണ് അവർ ഇന്ന് ജീവനോടെ ഇരിക്കുന്നത് എന്ന് പലരും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. മനുഷ്യർ പലപ്പോഴും മൃ​ഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്കടക്കം കടന്ന് ചെന്ന് അവയെ ശല്യപ്പെടുത്താൻ മടിക്കാറില്ല എന്നും പലരും കുറിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week