പാന്‍ക്രിയിസിന് അസുഖം,മെഡിക്കല്‍ കോളേജിലേക്ക് പോകും വഴി കാറിന്റെ ഡോര്‍ തുറന്ന് പാലത്തില്‍നിന്നും കായലിലേക്ക് ചാടി; യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: തോട്ടപ്പള്ളി പാലത്തില്‍നിന്നു കനാലിലേക്കു ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി കാവുംപുറത്ത് അഖിലാണ് (30) ചാടിയത്. നാട്ടുകാരും തീരദേശ പൊലീസും അഗ്‌നിരക്ഷാ സേനയും നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

പാന്‍ക്രിയാസ് അസുഖം കൂടിയതിനേ തുടര്‍ന്നു രാവിലെ 11.30ഓടെ കരുനാഗപ്പള്ളി ഗവ. ആശുപത്രിയില്‍നിന്ന് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കാറില്‍ കൊണ്ടുപോകുന്ന വഴി കാറിന്റെ ഡോര്‍ തുറന്ന് തോട്ടപ്പള്ളി സ്പില്‍വേ പാലത്തില്‍നിന്നും കായലിലേക്ക് എടുത്തു ചാടുകയായിരുന്നു.

അഗ്‌നിശമന സേനയും തോട്ടപ്പള്ളി കോസ്റ്റല്‍ പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ ചെങ്ങന്നൂര്‍ അഗ്‌നിശമന സേനയുടെ സ്‌കൂബാ സംഘം ഉച്ചക്ക് 1.45 മണിയോട് മൃതദേഹം കണ്ടെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News