കൈഞരമ്പ് മുറിച്ച് പുഴയിലേക്ക് ചാടി ; മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങി ; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോഴിക്കോട് : കൈ ഞരമ്പ് മുറിച്ച് ശേഷം പുഴയിലേക്ക് ചാടിയ വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കണയങ്കോട് ആണ് സംഭവം നടന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു വിദ്യാർത്ഥി കണയങ്കോട് പാലത്തിൽ നിന്നും താഴേക്ക് ചാടിയത്.

ഉണ്ണികുളം ശാന്തിനഗറില്‍ കോളോത്ത് പറമ്പില്‍ അലാവുദ്ദീന്റെ മകന്‍ മുഹമ്മദ് ഉവൈസ് (19) ആണ് മരിച്ചത്. കണയങ്കോട് പാലത്തില്‍നിന്ന് താഴേക്ക് ചാടിയ ഉവൈസിനെ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യ ലക്ഷ്യമാക്കി എത്തിയ ഉവൈസ് കൈ ഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ച ശേഷമാണ് പുഴയിലേക്ക് ചാടിയിരുന്നത്.

വട്ടോളി എളേറ്റില്‍ ഗോള്‍ഡന്‍ ഹില്‍ കോളജിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഉവൈസ്. യൂണിഫോം ധരിച്ച നിലയിലായിരുന്നു ഉവൈസ് പാലത്തിലേക്ക് എത്തിയിരുന്നത്. വിദ്യാർത്ഥി പാലത്തിൽ നിന്നും ചാടിയ വിവരമറിഞ്ഞ് എത്തിയ കൊയിലാണ്ടി അഗ്‌നിരക്ഷാസേനയും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ മൃതദേഹം മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News