28.4 C
Kottayam
Sunday, May 26, 2024

വണ്ടിപ്പെരിയാറിൽ ഉത്സവത്തിനിടെ 22കാരനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

Must read

ഇടുക്കി: വണ്ടിപ്പെരിയാറിൽ ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഞ്ചുമല സ്വദേശി രാജൻ കസ്റ്റഡിയിലായി. ഇന്നു പുലർച്ചെ രണ്ടരയോടെയാണ് സംഭവം. രാജനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

ജിത്തുവിന്റെ മൃതദേഹം വണ്ടിപ്പെരിയാൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ‌്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകും. കേസിൽ കൂടുതൽ ദൃക്സാക്ഷികളെ കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week