26 C
Kottayam
Saturday, June 6, 2026

വാഹനം നിര്‍ത്തി എല്ലാവരോടും ‘ഹാപ്പി ന്യൂ ഇയര്‍’ പറഞ്ഞു; ഷാഫിയോട് മാത്രം പറഞ്ഞില്ല; തൃശ്ശൂരില്‍ സുഹൃത്തായ യുവാവിനെ കാപ്പ കേസ് പ്രതി കുത്തിവീഴ്ത്തി

Must read

തൃശൂര്‍: ന്യൂ ഇയര്‍ ആശംസയുടെ പേരില്‍ തര്‍ക്കം കലാശിച്ചത് കത്തിക്കുത്തില്‍. പുതുവത്സര ആശംസ പറഞഞില്ലെന്ന് പറഞ്ഞ് സുഹൃത്തായ യുവാവിനെ കാപ്പ കേസ് പ്രതി കുത്തിവീഴ്ത്തി. ശുഹൈബ് എന്ന യുവാവിനെയാണ് കാപ്പ കേസ് പ്രതിയായ ഷാഫി 24 തവണ കുത്തിയത്. ഗുരുതര പരിക്കേറ്റ ശുഹൈബിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി മുള്ളൂര്‍ക്കരയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. ബൈക്കില്‍ പോകവേ ശുഹൈബ്, ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ഷാഫി അടക്കമുള്ളവരുടെ അടുത്ത് വാഹനം നിര്‍ത്തി എല്ലാവരോടും ‘ഹാപ്പി ന്യൂ ഇയര്‍’ പറഞ്ഞു. എന്നാല്‍, ഷാഫിയോട് മാത്രം പറഞ്ഞില്ലെന്നാരോപിച്ച് ?കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് ശുഹൈബിനെ കുത്തിവീഴ്ത്തുകയായിരുന്നു. സംഭവ സമയത്ത് പ്രതി മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

- Advertisement -

അതേസമയം ഇന്നലെ രാത്രി തൃശൂര്‍ നഗരമധ്യത്തില്‍ യുവാവിനെ 16കാരന്‍ കുത്തിക്കൊലപ്പെടുത്തിയതിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് ഈ സംഭവം. ചൊവ്വാഴ്ച രാത്രി 8.45ഓടെയായിരുന്നു നഗരത്തെ ഞെട്ടിച്ച കൊലപാതകം അരങ്ങേറിയത്. തൃശൂര്‍ പാലിയം റോഡ് ടോപ് റെസിഡന്‍സി എടക്കുളത്തൂര്‍ വീട്ടില്‍ ജോണ്‍ ഡേവിഡിന്റെ മകന്‍ ലിവിനാണ് (29) കൊല്ലപ്പെട്ടത്. പൂത്തോള്‍ സ്വദേശിയായ 16കാരനാണ് കുത്തിയത്.

- Advertisement -

പ്രതിയും സുഹൃത്തുക്കളും സ്വരാജ് റൗണ്ടിന്റെ കിഴക്കുഭാഗത്ത് ഇരിക്കുകയായിരുന്നു. ഇവിടേക്ക് മദ്യപിച്ചെത്തിയ ലിവിന്‍ കുട്ടികളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നെന്ന് പറയുന്നു. തുടര്‍ന്ന് 16കാരന്‍ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. 16കാരനെയും ഒപ്പമുണ്ടായിരുന്ന 15കാരനെയും തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ലിവിന്റെ മൃതദേഹം ജില്ല ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week