ആലപ്പുഴയിൽ വയോധികയെ കൊച്ചുമകൻ തള്ളിയിട്ട് കൊന്നു; പ്രതി ലഹരിക്ക് അടിമ

ആലപ്പുഴ: ആലപ്പുഴയില്‍ വയോധികയെ കൊച്ചുമകന്‍ തള്ളിയിട്ടു കൊന്നു. പുളിങ്കുന്ന് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് കാഞ്ഞിരക്കാട് ലക്ഷംവീട് കോളനിയില്‍ ജനാര്‍ദ്ദനന്റെ ഭാര്യ സരോജിനി (70) ആണ് മരിച്ചത്. കൊച്ചുമകന്‍ ജിത്തു (24) ആണ് തള്ളിയിട്ടത്.

ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ലഹരിക്കടിമയായ ജിത്തു സരോജിനിയുമായി വഴക്കുണ്ടാക്കിയിരുന്നു. ഇയാളുടെ ശല്യം സഹിക്കാനാവാതെ ഇവര്‍ വഴിയില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു. വീണ്ടും ഇയാള്‍ സമീപത്തെത്തി ഇവരെ പുറകോട്ട് തള്ളിയിടുകയായിരുന്നു.

വഴി കോണ്‍ക്രീറ്റു ചെയ്യുന്നതിനായി നിരത്തിയിരുന്ന ക്വാറി വേസ്റ്റിലേക്കാണ് തലയിടിച്ച് വീണത്. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയ ഇവരെ ഉടന്‍തന്നെ സമീപത്തെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരണം സംഭവിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News