24 C
Kottayam
Thursday, June 4, 2026

പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തി; യുവാവിനെ പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ച് കുത്തികൊലപ്പെടുത്തി

Must read

മുംബൈ: മകളെ പിന്തുടർന്ന് ശല്യം ചെയ്ത് പ്രണയിക്കാൻ നടന്ന യുവാവിനെ യുവതിയുടെ മാതാപിതാക്കൾ അതിദാരുണമായി കുത്തികൊലപ്പെടുത്തി. ബസ് സ്റ്റോപ്പിലും ഷോപ്പിങ്ങിനും എവിടെ പോയാലും ഇയാൾ യുവതിയെ പിന്തുടർന്ന് ശല്യം ചെയ്യുമായിരിന്നുവെന്നാണ് ആരോപണം. ഇടയ്ക്ക് യുവതി താൽപ്പര്യമില്ലെന്ന് പറഞ്ഞിട്ടും ഇയാൾ ചെവികൊണ്ടില്ല. ഒടുവിൽ യുവതി വീട്ടിൽ പോയി പറഞ്ഞപ്പോഴാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്.

പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് യുവാവിനെ പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ച് കുത്തികൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ ആണ് സംഭവം. 21 വയസ്സുള്ള ഷെയ്ഖ് അറാഫത്ത് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം ജില്ലയിലെ ഹഡ്ഗാവ് പട്ടണത്തിലാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ ഇയാളുടെ വീടിനടുത്ത് വെച്ച് വടികൊണ്ട് ചവിട്ടുകയും മര്‍ദിക്കുകയും തുടര്‍ന്ന് കുത്തികൊലപ്പെടുത്തുകയായിരുന്നു.

- Advertisement -

ആക്രമണത്തിനിടെ അറഫാത്തിനെ രക്ഷിക്കാന്‍ എത്തിയ അമ്മയെയും മര്‍ദിച്ചു. പ്രദേശത്ത് തന്നെയാണ് യുവതി താമസിക്കുന്നത്. മാതാപിതാക്കളും ബന്ധുക്കളും ഉള്‍പ്പെടെയുള്ള പ്രതികള്‍ ഇരയെ പിന്തുടർന്ന് എത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ഹഡ്ഗാവ് പൊലീസ് 10 പേരെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയില്‍ യുവാവിനെ കുത്തികൊലപ്പെടുത്തി. 21 കാരനായ ഷെയ്ഖ് അറഫാത്താണ് കൊല്ലപ്പെട്ടത്.

- Advertisement -

മകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി എന്നാരോപിച്ചായിരുന്നു കൊലപാതകം. യുവതിയുടെ മാതാപിതാക്കളും ബന്ധുക്കളും അറഫാത്തിനെ ക്രൂരമായി അക്രമിച്ചതിന് ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു. അറഫാത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അറഫാത്തിന്‍റെ അമ്മയേയും അക്രമികള്‍ ഉപദ്രവിച്ചു.

- Advertisement -

വെള്ളിയാഴ്ച വൈകുന്നേരം ഹാഡ്ഗണ്‍ ടൗണിലാണ് കൊലപാതകം നടന്നത്. അറഫാത്തിന്‍റെ വീടിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ 10 പേരെ അറസ്റ്റ് ചെയ്തതായും പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തതായും പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week