ആലപ്പുഴയിൽ മധ്യവയസ്‌കനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി; അയൽവാസിയായ യുവാവ് കസ്റ്റഡിയിൽ

ആലപ്പുഴ: വാടയ്ക്കലില്‍ മധ്യവയസ്‌കന്റെ ദുരൂഹ മരണത്തില്‍ അയല്‍വാസിയായ യുവാവ്‌ കസ്റ്റഡിയില്‍. പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ കല്ലുപുരക്കല്‍ ദിനേശനെയാണ് (50) ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത്.

ഇയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍വാസി കൈതവളപ്പില്‍ കിരണിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കിരണുമായി സംഭവസ്ഥലത്തെത്തി പുന്നപ്ര പോലീസ് തെളിവെടുപ്പ് നടത്തി.

ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് കരപ്പുരയിടത്തില്‍ ദിനേശനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പുന്നപ്ര പോലീസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി ഞായറാഴ്ച ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ ഷോക്കടിച്ചാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി.

ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിയപ്പോള്‍ സംശയത്തെ തുടര്‍ന്ന് കിരണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാകൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News