ഡൽഹി:ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നവരാണ് മിക്കവരും. ഇഷ്ടപ്പെട്ട സാധനങ്ങൾ കടയിൽ പോകാതെ തന്നെ കൈയിലെത്തും. എന്നാൽ ഓർഡർ ചെയ്ത സാധനത്തിന് പകരം മനസ്സിൽ വിചാരിക്കാത്ത ഒരു വസ്തുവാണ് എത്തുന്നതെങ്കിലോ? അങ്ങനെയൊരു സംഭവത്തെക്കുറിച്ചാണ് കശ്യപ് സ്വരൂപ് എന്നയാളുടെ ട്വീറ്റ്.
Ordered football stockings. Received a triumph bra. @myntra's response? "Sorry, can't replace it".
So I'm going to be wearing a 34 CC bra to football games, fellas. Ima call it my sports bra. pic.twitter.com/hVKVwJLWGr
— Kashyap (@LowKashWala) October 17, 2021
ഒരു ജോടി ഫുട്ബോൾ സോക്സാണ് ഇയാൾ ഷോപ്പിംഗ് വെബ്സൈറ്റായ മിന്ത്രയിൽ നിന്ന് ഓർഡർ ചെയ്തത്. എന്നാൽ അയാൾക്ക് ലഭിച്ച പാക്കറ്റിലുണ്ടായിരുന്നത് ഒരു ബ്രാ ആയിരുന്നു. ഇതിനെക്കുറിച്ച് ഓൺലൈൻ സൈറ്റിനോട് ചോദിച്ചപ്പോൾ അയച്ച ഉൽപന്നം തിരിച്ചെടുക്കാൻ സാധിക്കില്ലെന്നായിരുന്നു മറുപടി എന്ന് കശ്യപ് ട്വീറ്റിൽ വ്യക്തമാക്കുന്നു.
This is upsetting to hear and is certainly not the experience we want you to have with us, Kashyap! Please be assured that I've escalated the issue under the reference number IN21101716094536654149 & we're working on it with utmost priority. (cont) https://t.co/VNzqfGySAR https://t.co/WsLuXFGjE3
— Myntra (@myntra) October 17, 2021
ഓർഡർ ചെയ്തത് ഫുട്ബോൾ സ്റ്റോക്കിംഗ്സ്. കിട്ടിയത് ഒരു ബ്രാ. റിപ്ലേസ് ചെയ്യാൻ കഴിയില്ലെന്ന് മറുപടി ലഭിച്ചു. കശ്യപ് ട്വീറ്റിൽ വ്യക്തമാക്കി. കശ്യപിന്റെ ട്വീറ്റ് അതിവേഗത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. സമാന അനുഭവങ്ങൾ നേരിട്ട പലരും പ്രതികരണവുമായി രംഗത്തെത്തി. തുടർന്ന് മിന്ത്ര തന്നെ വിശദീകരണം നൽകി. കശ്യപിനുണ്ടായ ബുദ്ധിമുട്ടിൽ ഖേദം രേഖപ്പെടുത്തിയ മിന്ത്ര ഉടൻ തന്നെ പ്രശ്നത്തിന് പരിഹാരം നൽകാമെന്നും ട്വീറ്റിൽ ഉറപ്പു നൽകി.