കൊല്ലത്ത് യൂത്ത് ഫ്രണ്ട് നേതാവിനെ വെട്ടിക്കൊന്നു; പിന്നില്‍ കോണ്‍ഗ്രസെന്ന് ആരോപണം

കൊല്ലം: കൊല്ലത്ത് യൂത്ത് ഫ്രണ്ട്(ബി) നേതാവിനെ വെട്ടിക്കൊന്നു. ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റ് കോക്കാട്ട് മനുവിലാസത്തില്‍ മനോജ്(39)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയില്‍ വെട്ടേറ്റ നിലയില്‍ മനോജിനെ കണ്ടെത്തിയിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴുത്തില്‍ വെട്ടേറ്റിട്ടുണ്ട്. കൈവിരലുകള്‍ വെട്ടിമാറ്റിയ നിലയിലാണ്. കോക്കാട്ട് ശിവക്ഷേത്രത്തിലുണ്ടായ സംഘര്‍ഷത്തിലാണ് മനോജിന് നേരെ ആക്രമണമുണ്ടായത്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് കേരള കോണ്‍ഗ്രസ്(ബി) ആരോപിച്ചു. മനോജിനെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസുകാരണെന്ന് കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News