പത്തനംതിട്ട: അടൂർ എംസി റോഡിൽ അടൂർ വടക്കടത്തുകാവിനു സമീപം ടോറസും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂവാറ്റുപുഴ രണ്ടാർകര കല്ലിക്കുട്ടിയിൽ രാജന്റെയും ഗിരിജയുടെയും മകൻ ജിതിൻ രാജ് (അമ്പാടി 33) ആണ് മരിച്ചത്.
പിക്കപ്പിൽ ജിതിൻ രാജിനൊപ്പമുണ്ടായിരുന്ന മൂവാറ്റുപുഴ വേങ്ങത്താഴത്ത് കിഴക്കേക്കര ഹസ്സൻ റാവുത്തർ (59) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.വെള്ളിയാഴ്ച രാവിലെ 10.45-നാണ് സംഭവം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


