ജിമ്മില്‍ വര്‍ക്ഔട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതം; 35കാരന്‍ കുഴഞ്ഞു വീണു

ജിമ്മില്‍ വര്‍ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു; 35കാരന്‍ ഹൃദയാഘാതം വന്നു മരിച്ചു

ന്യൂഡല്‍ഹി: ഫരീദാബാദില്‍ ജിമ്മില്‍ വര്‍ക്ഔട്ട് ചെയ്യുന്നതിനിടെ 35കാരന്‍ ഹൃദയാഘാതം വന്നുമരിച്ചു. ബിസിനസുകാരനായ പങ്കജ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ട്രൈസെപ്‌സ് എക്സ്റ്റന്‍ഷന്‍ ചെയ്യുന്നതിനിടെ പങ്കജ് നിലത്തേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. രാവിലെ 10 മണിക്കാണ് പങ്കജ് ഫരീദാബാദിലെ ജിം സെന്ററില്‍ എത്തിയത്. വര്‍ക് ഔട്ടിന് മുമ്പ് ഒരു കപ്പ് കാപ്പികുടിച്ചാണ് പങ്കജിന്റെ ഒരു ദിവസം ആരംഭിക്കാറുള്ളത്.

പങ്കജിന് അമിത വണ്ണമുണ്ടായിരുന്നു. വിവിധ എക്‌സര്‍സൈസുകള്‍ തുടങ്ങി അരമണിക്കൂറിനു ശേഷമാണ് പങ്കജ് നിലത്തേക്ക് കുഴഞ്ഞുവീണത്. ശബ്ദം കേട്ട് ജിമ്മില്‍ പരിശീലനം നടത്തുന്ന മറ്റുള്ളവര്‍ എത്തിയപ്പോഴാണ് പങ്കജ് നിലത്ത് കിടക്കുന്നത് കണ്ടത്. പലരും ഉണര്‍ത്താന്‍ ശ്രമിച്ചിട്ടും ഫലം കണ്ടില്ല. ഉടന്‍ സമീപത്തെ ഡോക്ടര്‍മാരെ ജിമ്മിലേക്ക് എത്തിച്ചു. എന്നാല്‍ പങ്കജ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു ഡോക്ടര്‍മാര്‍.

പങ്കജ് ഹെവി വര്‍കൗട്ടുകളൊന്നും ചെയ്യാറുണ്ടായിരുന്നില്ലെന്ന് ട്രെയിനര്‍ പുനീത് പറഞ്ഞു. 175 കിലോഗ്രാം ആയിരുന്നു പങ്കജിന്റെ ശരീര ഭാരം. അതിനാല്‍ ആര്‍ക്കും പൊക്കിയെടുക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. ഉടന്‍ ഡോക്ടര്‍മാരെ ജിമ്മിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നും പുനീത് പറഞ്ഞു.

മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ബിസിനസുകാരനായ പങ്കജ് അഞ്ചുമാസമായി വര്‍ക്ഔട്ടിന് എത്താറുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News