കോഴിക്കോട്: വളയത്ത് (cvalayam)പെൺകുട്ടിയെ തീ (fire)കൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ(murder attempt) യുവാവ് പൊള്ളലേറ്റ് മരിച്ചു(youth burned to death) . വളയം സ്വദേശി നാൽപത്തിയൊന്ന് വയസുള്ള ജഗനേഷ് ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിക്ക് ആയിരുന്നു സംഭവം. ആക്രമണ ശ്രമത്തിനിടെ പെൺകുട്ടിയുടെ സഹോദരനും പരിക്കേറ്റു
പെൺകുട്ടിയുടെ വീടിനുള്ളിൽ തീയിടാനായിരുന്നു യുവാവിന്റെ ശ്രമം. വീട്ടുകാർ സംഭവം അറിഞ്ഞതോടെ ഇയാൾ സ്വയം തീ കൊളുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ആക്രമണ ശ്രമത്തിനിടെ യുവതിക്കും പരിക്കേറ്റു. സംഭവത്തെ കുറിച്ച് പൊലീസ് കൂടതൽ അന്വേഷണം നടത്തും.
ഇടുക്കി മൂലമറ്റത്ത് ഫിലിപ്പ് മാർട്ടിൻറെ വെടിയറ്റ് സനൽ മരിച്ചതോടെ (Moolamattom Shootout) കുടുംബത്തിൻറെ ഏക വരുമാന മാർഗ്ഗവും ആശ്രയവുമാണ് ഇല്ലാതായത്. ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൌമ്യയുടെ അമ്മയുടെ സഹോദരൻറെ മകനാണ് മരിച്ച സനൽ.
കഴിഞ്ഞ വർഷം മെയ് പതിനൊന്നിനാണ് സൌമ്യ ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സൌമ്യയുടെ മരണത്തിന് ഒരു വർഷമാകുന്നതിനു മുമ്പേയാണ് ഈ കുടുംബത്തെ തേടി രണ്ടാമത്തെ ദുരന്ത മെത്തിയ കീരിത്തോടു കാരെയാണ് കണ്ണീരിലാഴത്തി. സൗമ്യയുടെ അമ്മയുടെ സഹോദരൻ സാബുവിൻറെയും വത്സലയുടെയും മകനാണ് സനൽ. സൌമ്യ മരിച്ചപ്പോൾ എല്ലാത്തിനുമായി ഓടി നടന്നിരുന്നവരിൽ പ്രധാനിയായിരുന്നു. സനലിൻറെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. കീരിത്തോട് ടൗണില്‍ ആകയുള്ള ഒന്നര സെൻറ് സ്ഥലത്തെ കൊച്ചു വിട്ടിലാണ് സനലും അച്ചനമ്മമാരും താമസിച്ചിരുന്നത്. അച്ഛന്‍ സാബു രോഗിയുമാണ്.
സാമ്പത്തിക ബുദ്ധിമുട്ടുമൂലം കഴിഞ്ഞ ഒരുവര്‍ഷമായി മൂലമറ്റത്തുള്ള ഒരാളുടെ ബസിൽ കണ്ടക്ടറായി ജോലിചെയ്യുകയായിരുന്നു. മാസത്തിലൊരിക്കലാണ് വീട്ടിലെത്തിയിരുന്നത്. ഇടയ്ക്ക് പണം ആവശ്യമായി വന്നാല്‍ മറ്റ് ബസുകളില്‍ വീട്ടിലേക്കു കൊടുത്തയയ്ക്കും. വിവാഹാലോചനകള്‍ നടക്കുന്നതിനിടെ മരണ വാർത്തയെത്തിയത് ബന്ധുക്കളെ ഏറെ ദുഖത്തിലാഴ്ത്തി. വീടിരിക്കുന്നിടത്ത് സ്ഥലമില്ലാത്തതിനാൽ ഒരു കിലോമീറ്ററോളം അകലെ അമ്മാവൻറെ പുരയിടത്തിലായിരുന്നു സംസ്താരം. സഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമടക്കം നിരവധി പേരാണ് സനലിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.