പാലക്കാട്: കൊല്ലങ്കോട് പയ്യലൂരിനടുത്ത് തെന്മലയിലെ വെള്ളരിമേട് വെള്ളച്ചാട്ടം കാണാന്‍ മലകയറിയ യുവാവ് കാല്‍വഴുതി മലയിടുക്കിലേക്ക് വീണ് മരിച്ചു. കൊല്ലങ്കോട് നണ്ടങ്കിഴായയ്ക്ക് സമീപം കുതിരോട്ടുകൊളുമ്പ് വീട്ടില്‍ ചന്ദ്രന്റെ മകന്‍ സജീഷ് (27) ആണ് അപകടത്തില്‍ മരിച്ചത്.
ശനിയാഴ്ച വൈകീട്ടാണ് സംഭവം. ശിങ്കാരിമേളം കലാകാരനായ സജീഷും കൂട്ടുകാരായ മറ്റു നാലുപേരും ചേര്‍ന്ന് വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകുന്നതിനിടെയാണ് സജീഷ് കാല്‍തെറ്റി താഴേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ അഗ്‌നിരക്ഷാസേനയെത്തി താഴെയിറക്കി നെന്മാറ സര്‍ക്കാര്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


