28.4 C
Kottayam
Saturday, June 6, 2026

സ്‌കൂട്ടർ റോഡിൽ തെന്നി, യുവാവ് നടുറോഡിൽ വീണു; എതിരെ വന്ന കെഎസ്ആർടിസി ബസ് കയറി ദാരുണാന്ത്യം

Must read

പത്തനംതിട്ട: കെഎസ്ആർടിസി ബസിന് അടിയിൽപെട്ട യുവാവിന് ദാരുണാന്ത്യം. തിരുവല്ല കവിയൂർ സ്വദേശി ജയ്സൺ ജേക്കബ് ആണ് മരിച്ചത്. 19 വയസായിരുന്നു പ്രായം. രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. പത്തനംതിട്ട കല്ലുപ്പാറ കൊല്ലമലപടിയിലാണ് അപകടം നടന്നത്.

ജയ്‌സൺ ജേക്കബ് സ്‌കൂട്ടറിൽ ഒറ്റയ്ക്ക് വരികയായിരുന്നു. റോഡരികിലൂടെ ഈ സമയത്ത് രണ്ട് യുവാക്കൾ നടന്നുപോകുന്നുണ്ടായിരുന്നു. പൊടുന്നനെ സ്കൂട്ട‍ർ റോഡിൽ തെന്നി നിയന്ത്രണം തെറ്റി വീണു.

സ്കൂട്ടർ ഓടിച്ചിരുന്ന  ജയ്സൺ നടുറോഡിലാണ് വീണത്. യുവാവ് ഹെൽമെറ്റ് ധരിച്ചിരുന്നില്ല. എതിരെ വന്ന കെഎസ്ആർടിസി ബസ് യുവാവിൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങി. സംഭവസ്ഥലത്ത് തന്നെ യുവാവ് മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

മറ്റൊരു അപകടം കൊല്ലം ചടയമംഗലത്ത് ഉണ്ടായി. നിയന്ത്രണംവിട്ട കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. ചടയമംഗലം  ഗവൺമെന്റ് യുപി സ്കൂളിലെ ജീവനക്കാരിയായ  സുജിതകുമാരിയാണ് അപകടത്തിൽപ്പെട്ടത്. റോഡിൻ്റെ അരികിലൂടെ നടന്നുപോവുകയായിരുന്ന സുജിതകുമാരിയെ എതിർ ദിശയിൽ വന്ന കാ‍ർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week