കോട്ടയം തിരുവാറ്റയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

കോട്ടയം : തിരുവാറ്റയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു.അയ്മനം പുലിക്കുട്ടിശേരി അറുപറത്തറ വീട്ടിൽ സുനിൽ (23)ആണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ സുനിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഡിസംബർ 31 ന് പുതുവത്സര ദിവസം രാത്രി ഒന്നരയോടെ കുടയംപടിയ്ക്കു സമീപം തിരുവാറ്റ ഭാഗത്തായിരുന്നു അപകടം.

റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ പിന്നിൽ മെഡിക്കൽ കോളേജ് ഭാഗത്തേയ്ക്കു പോകുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡരികിലെ ഓടയിലേയ്ക്കു ചരിഞ്ഞു.

അപകടത്തിൽ പരിക്കേറ്റ് സുനിൽ റോഡരികിൽ വീണ് കിടക്കുകയായിരുന്നു.

നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് എത്തിയ അഗ്നിരക്ഷാ സേനയുടെ ആംബുലൻസിലാണ് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

സംഭവ സ്ഥലത്തു വച്ചു തന്നെ സുനിലിന്റെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News