29.4 C
Kottayam
Saturday, June 6, 2026

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: റോഡിൽ വീണ യുവാവിന്റെ മേലെ ഫയര്‍ ഫോഴ്സ് വാഹനം കയറി; ദാരുണാന്ത്യം

Must read

കണ്ണൂര്‍: മട്ടന്നൂർ കൊതേരിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. മട്ടന്നൂര്‍ എളമ്പാറ സ്വദേശി അനുരാഗാണ് മരിച്ചത്. അനുരാഗ് സഞ്ചരിച്ച ഇരുചക്ര വാഹനം കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് റോഡിൽ വീണ അനുരാഗിൻ്റെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ഫയർ ഫോഴ്‌സ് വാഹനം കയറി.

ഗുരുതരമായി പരിക്കേറ്റ അനുരാഗിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് നിരവധി അപകടങ്ങളാണ് നടന്നത്. ആറോളം പേര്‍ ഈ സംഭവങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരിൽ രണ്ട് പേര്‍ കുട്ടികളാണ്. പാലക്കാട് മണ്ണാർക്കാട് സ്കൂൾ വാഹനം ഇടിച്ച് മരിച്ച യുകെജി വിദ്യാര്‍ത്ഥി ഹിബയാണ് ഇവരിൽ ഒരാൾ. ഇടിച്ച വാഹനത്തിൽ വീടിന് മുന്നിലിറങ്ങിയ ഹിബ മറുവശത്തുള്ള വീട്ടിലേക്ക് ഓടിപ്പോവുകയായിരുന്നു. കുട്ടിയെ ശ്രദ്ധിക്കാതെ മുന്നോട്ടെടുത്ത വാഹനത്തിന് അടിയിലേക്ക് കുട്ടി വീണുപോയി. വീടിന് മുന്നിൽ കാത്തുനിന്ന അമ്മയ്ക്ക് മുൻപിലാണ് ദാരുണ സംഭവം നടന്നത്.

പെരുമ്പാവൂർ പുല്ലുവഴിയിൽ ലോറിയിൽ ബൈക്ക് ഇടിച്ചാണ് ബൈക്ക് യാത്രക്കാരായ 2 പേര്‍ മരിച്ചത്. എറണാകുളം കലൂർ സ്വദേശി മുഹമ്മദ് ഇജാസ് (21) ചങ്ങനാശ്ശേരി സ്വദേശിനി ഫിയോണ ജോസ് (19) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന  ബൈക്ക് എതിരെ നിന്ന് വന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് വച്ചും, പെൺകുട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരിച്ചു. ഉച്ചകഴിഞ്ഞ് 2.15ന് ആയിരുന്നു അപകടം.

- Advertisement -

കൊല്ലം പോളയത്തോട് വാഹനാപകടത്തിൽ എട്ട് വയസ്സുകാരനും ഇന്ന് അപകടത്തിൽ മരിച്ചിരുന്നു. കുടുംബത്തോടോപ്പം സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അച്ഛൻ ഓടിച്ച സ്കൂട്ടറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടപ്പോൾ റോഡിൽ വീണ ദേവമാത സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി വിശ്വജിത്തിൻ്റെ തലയിലൂടെ പിന്നിലെത്തിയ ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ കുട്ടി മരിച്ചു. 

- Advertisement -

കൊല്ലം തിരുമംഗലം ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഇളമ്പൽ ചർച്ച് ഓഫ് ഗോഡ് സുവിശേഷകനായ ഉണ്ണികൃഷ്ണനാണ് മരിച്ചത്. ഉണ്ണികൃഷ്ണൻ സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ നിന്നും വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉണ്ണികൃഷ്ണനെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പുനലൂർ മണിയാർ സ്വദേശിയായിരുന്നു ഉണ്ണികൃഷ്ണൻ.   

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week