കായംകുളം :പേരാത്ത് മുക്ക് മല്ലികാട്ട് കടവിൽ വാഹനാപകടം . ഒരാൾ മരണപെട്ടു. രണ്ട് പേർക്ക് പരിക്ക്. മാങ്കിരിൽ മനോഹരൻ മിനി ദമ്പതികളുടെ മകൻ മിഥുൻ രാജ് (19) ആണ് മരണപ്പെട്ടത്. മൂത്താശ്ശേരിൽ റിസ്‌വാൻ (19 ) കണ്ടല്ലൂർ വടക്ക് വൈലിൽ വീട്ടിൽ നാരായണൻ (68 ) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് പേരാത്ത് മുക്കിൽ വെച്ചാണ് അപകടം ഉണ്ടായത്. മിഥുനും സുഹൃത്തായ റിസ്‌വാനും സഞ്ചരിച്ച ബൈക്ക് സൈക്കിൽ യാത്രക്കാരനായ നാരായണനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റീൽ ഇടിച്ചു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ.
കോഴിക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ (scooter accident ) യുവാവ് മരിച്ചു. കുടരഞ്ഞി (koodaranji) കൂമ്പാറ മാങ്കുന്ന് കോളനിയിൽ താമസിക്കുന്ന ജയകൃഷ്ണൻ്റെയും സിമിലിയുടെയും മകൻ ജയേഷ് (22)ആണ് മരണപ്പെട്ടത്. കക്കാടംപൊയിലിൽ നിന്നും കൂമ്പാറ ഭാഗത്തേക്ക് വരുകയായിരുന്ന ആക്റ്റീവ സ്കൂട്ടർ (activa scooter) ആണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്.
വൈകുന്നേരം 6:45 ന് അനക്കല്ലുംപ്പാറയിലാണ് അപകടം ഉണ്ടായത്. സ്കൂട്ടർ ഓടിച്ച വ്യക്തി പരിക്കുകളോടെ അശുപത്രിയിൽ (Hospital) ചികിത്സയിലാണ് . ജയേഷിന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് (Kozhikode Medical College) ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സ്കൂട്ടർ എങ്ങനെയാണ് നിയന്ത്രണം വിട്ടതെന്ന് വ്യക്തമല്ല.
അമിതവേഗമാണ് പലപ്പോഴും. സ്കൂട്ടർ യാത്രികരെ അപകടത്തിന് ഇരയാക്കുന്നതെന്ന് പോലീസ് പറയുന്നത്. ഒരു പരിധി വേഗം കൂടി കഴിഞ്ഞാൽ സ്കൂട്ടർ നിയന്ത്രിക്കുക പ്രയാസമാണ്. തകർന്ന റോഡു കൂടിയായാൽ അപകടം ഉറപ്പാണെന്നു പറയുന്നു. ശരിയായ രീതിയിൽ ഹെൽമറ്റ് ധരിച്ചാൽ ഒരു പരുധി വരെ തലയ്ക്ക് പരുക്കേൽക്കാതെ രക്ഷപ്പെടാനാകുമെന്നും പോലീസ്.