ജോലിയില്ലാത്തതിന് വീട്ടുകാരുടെ പരിഹാസം; സ്കൂളിലെ കഞ്ഞിപ്പുര തകർത്ത് പ്രകോപനം; അരിയിൽ അടക്കം കീടനാശിനി വിതറി യുവാവ്

ആദിലാബാദ്: സ്റ്റോർ റൂമിന്റെ വാതിൽ പൊളിച്ച് അകത്ത് കയറി, ഉച്ച ഭക്ഷണത്തിനുളള അരിയിലും പാത്രങ്ങളിലും കീടനാശിന് വിതറിയ യുവാവ് പിടിയിൽ. വീട്ടുകാരോടുള്ള തർക്കത്തിൽ പ്രകോപിതനായ യുവാവാണ് തെലങ്കാനയിലെ സ്കൂളിലെ ഉച്ച ഭക്ഷണത്തിൽ വിഷം കലക്കാൻ ശ്രമിച്ചത്. തെലങ്കാനയിലെ ആദിലാബാദിലെ സർക്കാർ സ്കൂളിലെ ഉച്ച ഭക്ഷണത്തിനുള്ള അരിയിലും സാധനങ്ങളിലും പാത്രങ്ങളിലുമാണ് യുവാവ് കീടനാശിനി വിതറിയത്.

രാവിലെ സ്കൂളിലെത്തിയെ അധ്യാപകരാണ് സ്റ്റോർ മുറിയുടെ വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധിക്കുന്നത്. അരിചാക്കിലും പാത്രങ്ങളിലുമെല്ലാം വെളുത്ത നിറത്തിലുള്ള പൊടി കിടക്കുന്നത് കണ്ട് സംശയം തോന്നിയ അധ്യാപകർ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.

പൊലീസ് പരിശോധനയിലാണ് വെളുത്ത പൊടി മാരക കീടനാശിനി ആണെന്ന് വ്യക്തമാവുന്നത്. സ്കൂൾ പരിസരത്ത് നിന്ന് പൊലീസ് ഒഴിഞ്ഞ കീടനാശിനി ബോട്ടിലും കണ്ടെത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News