കോഴിക്കോട് ഓടയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: തടമ്പാട്ടുതാഴം-കണ്ണാടിപറമ്പില്‍ റോഡില്‍ ഓടയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുരുവട്ടൂര്‍ അണിയം വീട്ടില്‍ ശശിയുടെ മകന്‍ വിഷ്ണു (30) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ എട്ടു മണിയോടെയായിരുന്നു മൃതദേഹം ഓടയിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. സമീപത്ത് നിന്ന് ഇയാളുടെ ബൈക്കും കണ്ടെത്തി.

വാഹനാപകടമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി അപകടം സംഭവിച്ചുവെന്നാണ് സൂചന. രാത്രി സഞ്ചരിക്കുമ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് സ്ലാബില്ലാത്ത ഓടയിലേക്ക് മറിഞ്ഞതാവാനാണ് സാധ്യത. ഹെല്‍മെറ്റും മൊബൈല്‍ ഫോണും സമീപം വീണുകിടക്കുന്നുണ്ടായിരുന്നു.

സ്‌കൂളില്‍ കുട്ടികളെയും കൊണ്ടുപോകുകയായിരുന്ന ആളുകളാണ് മൃതദേഹം ആദ്യമായി കണ്ടതെന്നാണ് വിവരം. നല്ല ആഴമുള്ള ഓവുചാല്‍ ആയതുകൊണ്ട് തന്നെ പെട്ടെന്ന് ആരുടേയും ശ്രദ്ധയില്‍ പെടാനുള്ള സാധ്യത കുറവാണ്. ആദ്യം ബൈക്ക് കണ്ടതിന് ശേഷമാണ് മൃതദേഹം ശ്രദ്ധയില്‍ പെടുന്നത്. മൃതദേഹം ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News