നവകേരള ബസിന് നേരെ ചീമുട്ടയെറിയാൻ ശ്രമം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ

കോഴിക്കോട്: നവകേരള ബസിന് നേരെ ചീമുട്ടയെറിയാന്‍ ശ്രമിച്ചയാൾ പിടിയിൽ. യൂത്ത് കോണ്‍ഗ്രസ് ബാലുശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റിനെയാണ് കസ്റ്റഡിയിലെടുത്തത്.ബസ് കൊയിലാണ്ടിയില്‍ നിന്ന് ബാലുശ്ശേരിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന പ്രഭാത യോഗത്തിനും വാര്‍ത്താസമ്മേളനത്തിനും ശേഷം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയ മുഖ്യമന്ത്രിക്ക് നേരെയായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷയാണ് ബസ് കടന്നുവരുന്ന റോഡുകളിൾ പോലീസ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ പോലീസുകാരേയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.കോഴിക്കോട് സൗത്ത്, നോര്‍ത്ത് മണ്ഡലങ്ങളിലാണ് ശനിയാഴ്ച നവകേരള സദസ്. എലത്തൂര്‍ മണ്ഡലത്തിലെ നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലെ സദസിന് ശേഷം കോഴിക്കോട് ജില്ലയിലെ പരിപാടികൾ അവസാനിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News