ആരോഗ്യമന്ത്രിയുടെ വീട്ടിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം, റീത്തുവെച്ച് ഞെട്ടിച്ചു

തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളോജിൽ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിയിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം. ഗേറ്റ് തള്ളി തുറന്നെത്തിയ പ്രവർത്തകർ വസതിക്ക് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.

തിരുവനന്തപുരത്തെ മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലായിരുന്നു പ്രതിഷേധം. തികച്ചും വ്യത്യസ്തമായി അതിരാവിലെയാണ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. അപ്രതീക്ഷിതമായിരുന്നു പ്രതിഷേധം എന്നതിനാൽ രണ്ട് പോലീസുകാർ മാത്രമായിരുന്നു സുരക്ഷയ്ക്ക് ഉണ്ടായിരുന്നത്. മന്ത്രിയോ  ബന്ധുക്കളോ വസതിയിൽ ഉണ്ടായിരുന്നില്ല എന്നാണ് വിവരം.

പോലീസ് കമ്മിഷണറുടെ ഓഫീസിന് സപമീമുള്ള മന്ത്രിയുടെ വസതിയിൽ അതിക്രമിച്ചു കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വെച്ചത് വലിയ സുരക്ഷ വീഴ്ചയാണെന്ന വിമർശനം ഉയരുന്നുണ്ട്. കൂടുതൽ പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ ഒഴിപ്പിച്ചേക്കും. നിലവിൽ പ്രതിഷേധക്കാർ ഗേറ്റിന് വെളിയിലെത്തി മുദ്രാവാക്യം മുഴക്കുകയാണ്.

കേരളത്തിൽ തുടർച്ചയായുണ്ടാകുന്ന ചികിത്സാ പിഴവുകളുടെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അടിയന്തരമായി രാജി വെക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ‘കാലന്റെ ആരോഗ്യ വകുപ്പായി’ മാറിക്കൊണ്ടിരിക്കുകയാണ്. സ്വന്തം വകുപ്പിലെ ജീവനക്കാർ പോലും ഒരു പേപ്പർ വാങ്ങാൻ ഗതിയില്ലാത്ത അവസ്ഥയിലാണ് വകുപ്പെന്ന് തുറന്നു പറയുന്നുണ്ടെന്നും, നൂറുകണക്കിന് പിഴവുകൾ ഉണ്ടായിട്ടും റിപ്പോർട്ടുകൾ തേടുന്നു എന്ന് പറയുന്നതല്ലാതെ കുറ്റക്കാർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കാൻ മന്ത്രി തയ്യാറാകുന്നില്ല. ജനങ്ങളുടെ ജീവൻ വെച്ച് പന്താടുന്ന മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും, മന്ത്രിയുടെ അഹങ്കാരവും ധിക്കാരവും കലർന്ന നിലപാടുകൾ ജനങ്ങൾ കാണുന്നുണ്ടെന്നും പ്രതിഷേധക്കാർ പറഞ്ഞു.

പ്രതിഷേധത്തിന്റെ വിശദാംശങ്ങൾ​

മിന്നൽ പ്രതിഷേധം: ശനിയാഴ്ച (2026 ഫെബ്രുവരി 21) രാവിലെയാണ് തിരുവനന്തപുരത്തെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മിന്നൽ പ്രതിഷേധം നടത്തിയത്.

​റീത്ത് സമർപ്പണം: വസതിയുടെ ഗേറ്റ് തള്ളിത്തുറന്ന് അകത്തുകടന്ന പ്രവർത്തകർ വീടിന്റെ വാതിലിന് മുന്നിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. കേരളത്തിലെ ആരോഗ്യരംഗം “മരിച്ചു” എന്ന് പ്രതീകാത്മകമായി കാണിക്കാനാണ് റീത്ത് സമർപ്പിച്ചത്.​

സുരക്ഷാ വീഴ്ച: കമ്മീഷണർ ഓഫീസിന് തൊട്ടടുത്തുള്ള മന്ത്രിയുടെ വസതിയിൽ പ്രവർത്തകർ അതിക്രമിച്ചു കയറിയത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. പ്രതിഷേധം നടക്കുമ്പോൾ രണ്ട് പോലീസുകാർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. പത്ത് മിനിറ്റോളം പ്രവർത്തകർ വസതിക്കുള്ളിൽ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചു.​

അറസ്റ്റ്: പിന്നീട് കൂടുതൽ പോലീസ് സ്ഥലത്തെത്തി പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഇത് പോലീസും പ്രവർത്തകരും തമ്മിലുള്ള ഉന്തിലും തള്ളിലും കലാശിച്ചു.​

പശ്ചാത്തലം

ഉഷ ജോസഫ് കേസ്: അഞ്ച് വർഷം മുമ്പ് വണ്ടാനം മെഡിക്കൽ കോളേജിൽ ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെ പുന്നപ്ര സ്വദേശിനി ഉഷയുടെ വയറ്റിൽ കത്രിക മറന്നുവെച്ചതാണ് സംഭവത്തിന്റെ ആധാരം.​

മന്ത്രിയുടെ നിലപാട്: സംഭവത്തിൽ കടുത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർക്കും നേഴ്സിനുമെതിരെ സസ്പെൻഷൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.​ചികിത്സ: നിലവിൽ എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഉഷയുടെ വയറ്റിലെ കത്രിക പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഇന്ന് (ഫെബ്രുവരി 21) നടക്കും.

Youth Congress activists staged a dramatic protest at the official residence of Health Minister Veena George in Thiruvananthapuram on Saturday. Protesting against the medical negligence at Alappuzha Medical College, where a surgical scissor was left inside a woman’s abdomen, the activists forced open the gate and placed a wreath at the front door. The protesters demanded the Minister’s resignation, alleging a total collapse of the state’s healthcare system. Police later removed the activists by force and registered cases for trespassing.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News