കൊച്ചി: കെ-റെയില്‍ പദ്ധതിയെ കുറിച്ചുള്ള തൃക്കാക്കര എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫിന്റെ പ്രതികരണത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താവ് എഎ മുഹമ്മദ് ഹാഷിം. തന്റെ പരിചയത്തിലുള്ള കോഴിക്കോട് ജോലിയുള്ള എറണാകുളം സ്വദേശിനി ദൂരം കൂടിയതിനാല്‍ അവധിയെടുത്തിരിക്കുകയാണെന്നും കെ റെയില്‍ വന്നാല്‍ അവര്‍ക്ക് സുഖമായി പോയി വരാമെന്നുമുള്ള ജോ ജോസഫിന്റെ വാക്കുകള്‍ക്കെതിരെയാണ് ഹിഷാം രംഗത്തെത്തിയത്.
കെ- റെയില്‍ വഴി കോഴിക്കോട് മുതല്‍ എറണാകുളം വരെയുള്ള ചിലവ് പ്രതിപാദിച്ചാണ് മറുപടി. എറണാകുളത്തുള്ള കോഴിക്കോട് ജില്ലയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥക്ക് ഒരു മാസം ഏറ്റവും കുറവ് 16,000 രൂപ യാത്രാ ചെലവ് മാത്രം വരുമെന്നും കെ – റെയില്‍ സാധാരണക്കാര്‍ക്കോ ഇടത്തരക്കാര്‍ക്കോ ഉള്ളതല്ല മറിച്ച് സമ്പന്നര്‍ക്ക് വേണ്ടി മാത്രമുള്ളതാന്നെന്ന് ഈ കണക്കിലൂടെ വ്യക്തമാണെന്നും ഹിഷാം ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.
തൃക്കാക്കരയിലെ LDF സ്ഥാനാര്‍ത്ഥി കെ-റെയില്‍ വരണം എന്ന് ആദ്യം തന്നെ പറയുവാന്‍ നിരത്തുന്ന വാദങ്ങള്‍ ഈ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.
പുരാവസ്തു വകുപ്പില്‍ കോഴിക്കോട് ജോലി ചെയ്യുന്ന ഡോക്ടറുടെ പേഷ്യന്റ് ദിവസവും ജോലിക്ക് പോയി തിരികെ വരാനുള്ള ബുദ്ധിമുട്ട് കാരണം ഇപ്പോള്‍ ലീവെടുത്ത് വീട്ടിലിരിക്കുകയാണ്
കെ – റെയില്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് ദിവസവും പോയി വരാമായിരുന്നത്രേ.
ഇന്നലെ കേരളത്തിലുള്ള മുഴുവന്‍ പ്രധാന നഗരങ്ങളില്‍ നിന്നും കെ-റെയില്‍ വഴി തൃശ്ശൂര്‍ പൂരം കാണാനുള്ള സമയലാഭം കൊടുത്ത FB പോസ്റ്റില്‍ പറഞ്ഞത് പ്രകാരം എറണാകുളത്ത് നിന്ന് തൃശ്ശൂരിലേക്കെത്താന്‍ 176 രൂപ വരും കോഴിക്കോട് നിന്ന് തൃശ്ശൂരിലേക്ക് 296 രൂപയും എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് മിനിമം 400 രൂപ വരും അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും കൂടി മൊത്തം ഒരു ദിവസം 800 രൂപ ചിലവ്.എറണാകുളത്തുള്ള കോഴിക്കോട് ജില്ലയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥക്ക് ഒരു മാസം ഏറ്റവും കുറവ് 20 പ്രവൃത്തി ദിവസമാണെന്ന് തന്നെ കരുതിയാല്‍
യാത്രക്ക് മാത്രം.
ഒരു മാസം 800 x 20 = 16000 രൂപ വരും.
ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ആ ഉദ്യോഗസ്ഥക്ക് 50000 രൂപ ശമ്പളം ലഭിച്ചാല്‍ പോലും 16000 രൂപ ഒരു മാസം യാത്രക്ക് മാത്രം മാറ്റിവെക്കാന്‍ സാധിക്കുമോ ? കെ – റെയില്‍ സാധാരണക്കാര്‍ക്കോ ഇടത്തരക്കാര്‍ക്കോ ഉള്ളതല്ല മറിച്ച് സമ്പന്നര്‍ക്ക് വേണ്ടി മാത്രമുള്ളതാന്നെന്ന് ഈ കണക്കിലൂടെ വ്യക്തമാണ്. എല്‍.ഡി.എഫും അവരുടെ സ്ഥാനാര്‍ത്ഥിയും സമ്പന്നരുടെ പക്ഷത്താണെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയാണ്.
കെ -റെയില്‍ വേണ്ട
കേരളം മതി!