തിരുവനന്തപുരം:സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ്സ് തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമത്തിന് ആലുവ മുൻസിഫ് കോടതി കഴിഞ്ഞ 15 നു സ്റ്റേ നൽകിയിരുന്നു. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകനായ P K അബ്ദുൾ വഹാബ് നൽകിയ ഹർജിയിലായിരുന്നു തീരുമാനം.
യൂത്ത് കോൺഗ്രസ്സിന്റെ ഭരണഘടനക്ക് വിരുദ്ധമായ തിരഞ്ഞെടുപ്പ് രീതി അവലംബിച്ചു, 35 വയസ്സ് കഴിഞ്ഞവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തി, ഭാരവാഹിത്വത്തിലേക്ക് മത്സരിക്കേണ്ട വരെ അഭിമുഖത്തിലൂടെ തീരുമാനിച്ചു തുടങ്ങിയ പരാതികളാണ് ഹർജിയിൽ ഉൾപ്പെടുത്തിയിരുന്നത്.
ആ സ്റ്റേ ഇന്നലെ പ്രാഥമിക വാദത്തിന് ശേഷം അനിശ്ചിതകാലത്തേക്ക് നീട്ടിയിരുന്നു. അതിനെതിരെയാണ് ഇന്ന് സംസ്ഥാന വരണാധികാരി മുരുഗൻ മണിരത്‌നം ഹൈകോടതിയെ സമീപിച്ചതും ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ച് വിഷയത്തിൽ ഇടപെടാൻ മടിച്ചതും.