KeralaNewsRECENT POSTS
കൊല്ലത്ത് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് തമ്മില്‍ തല്ലി; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
കൊല്ലം: ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ശാക്തിപ്പെടുത്തുന്നത് സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ക്കിടെ ശൂരനാട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ തമ്മില്‍ ഏറ്റുമുട്ടി, രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്. ശൂരനാട് നോര്‍ത്ത് മണ്ഡലം കമ്മിറ്റിയില്‍പ്പെട്ട കൊടിക്കുന്നില്‍ അനുകൂലികളായ എ ഗ്രൂപ്പുകാരാണ് ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിന്നി ചിതറി ഓടി.
ശൂരനാട് സ്വദേശി അനുതാജിനും നൗഫലിനുമാണ് പരിക്കേറ്റത്. നൗഫലിനെ താലൂക്ക് ആശുപത്രിയിലും അനുതാജിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അനുതാജും നൗഫലുമാണ് ആദ്യം ഏറ്റുമുട്ടിയത് തുടര്‍ന്ന് കൂട്ടതല്ലായി. കൊടികുന്നില്‍ സുരേഷ് എംപിക്ക് സ്വീകരണം നല്‍കിയ ശേഷം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനു സമീപത്ത വീട്ടില്‍ ചേര്‍ന്ന യോഗമാണ് തല്ലില്‍ കലാശിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News