CrimeKeralaNews

തിരുവനന്തപുരത്ത് പൊലീസിനു നേരെ ആക്രമണം,യുവാവ് പിടിയിൽ

തിരുവനന്തപുരം: വെള്ളറടയിൽ പൊലീസിനെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ. പഞ്ചായത്ത്‌ പണികൾ തടസ്സപ്പെടുത്തുന്നു എന്ന വെള്ളറട പഞ്ചായത്തിന്റെ പരാതിയിൽ സ്ഥലത്ത് അന്വേഷണം നടത്താൻ എത്തിയ സി.ഐ ഉൾപ്പെടുന്ന പൊലീസ് സംഘത്തിൻ്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് വെള്ളറട കീഴ്മുട്ടൂർ ഈലോഹീം വീട്ടിൽ സുനിൽകുമാർ മകൻ ഗോഡ്സൻ (25) അറസ്റ്റിലായത്.

വെള്ളറട പഞ്ചായത്തിൽ കാക്കതൂക്കി വാർഡിൽ കീഴ്മുട്ടൂർ എന്ന സ്ഥലത്താണ് കേസിനാസ്പദമായ സംഭവം. പഞ്ചായത്ത് വർക്കുകളുടെ ഭാഗമായി നടന്ന കോൺക്രീറ്റ് പണികളാണ് ഗോഡ്സൻ തടഞ്ഞത് എന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വിവരം അറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തി.

പണികൾ തടസ്സപ്പെടുത്തുന്ന തരത്തിൽ പ്രതികൾ കൂട്ടി വച്ചിരുന്ന സിമന്റ് കല്ലുകൾ മാറ്റുന്നതിന് പഞ്ചായത്ത്‌ അധികൃതർ നോട്ടീസ് നൽകിയിട്ടും മാറ്റത്തതിനെ തുടർന്നാണ് പഞ്ചായത്ത്‌ പൊലീസ് സഹായം ആവശ്യപ്പെട്ടത്.

എന്നാൽ സ്ഥലത്ത് എത്തി കല്ലുകൾ മാറ്റുന്നതിനിയിൽ ആണ് ഗോഡ്സൻ പൊലീസുകാരെ ആക്രമിച്ചത് എന്ന് പറയുന്നു. പരിക്ക് പറ്റിയ വെള്ളറട സ്റ്റേഷനിലെ പൊലീസുകാർ വെള്ളറട ഗവർമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button