29.4 C
Kottayam
Saturday, June 6, 2026

സംഘമായി കഞ്ചാവ് വലി;യുവാക്കള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ച വിദ്യാര്‍ഥിനിയുടെ തല കാമുകന്‍ തല്ലിപ്പൊളിച്ചു

Must read

ചെന്നൈ∙ സംഘം ചേര്‍ന്നിരുന്നു കഞ്ചാവ് വലിക്കാന്‍ യുവാക്കള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്ന കോളജ് വിദ്യാര്‍ഥിനിയുടെ തല കാമുകന്‍ തല്ലിപ്പൊളിച്ചു. തമിഴ്നാട് കന്യാകുമാരി കുളച്ചലില്‍ വിദ്യാര്‍ഥിനിയുടെ താമസ സ്ഥലത്തു നടന്ന ജോയിന്റ് പാര്‍ട്ടിക്കിടെയാണ് കാമുകന്റെ ആക്രമണമുണ്ടായത്. കുളച്ചലിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥിനി തലയ്ക്കടിയേറ്റ പരുക്കുകളോടെ ആശുപത്രിയിലെത്തിയതോടെയാണു വിവരം പുറത്തറിഞ്ഞത്.

നാഗര്‍കോവില്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി, അജിന്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ പെണ്‍കുട്ടി കഞ്ചാവ് ഉപയോഗം തുടങ്ങി. ആണും പെണ്ണും ഒന്നിച്ചിരുന്നു കഞ്ചാവ് വലിക്കുന്ന ജോയിന്റ് പാര്‍ട്ടികളിലായിരുന്നു താല്‍പര്യം. ലഹരിയുടെ പാരമ്യത്തില്‍ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും പാര്‍ട്ടികളില്‍ പതിവാണ്. ഇത്തരം പാര്‍ട്ടികളിലേക്കു സഹപാഠികളെ എത്തിച്ചിരുന്നതും പരുക്കേറ്റ വിദ്യാര്‍ഥിനിയാണ്.

ലഹരിമരുന്ന് ഉപയോഗം സംബന്ധിച്ചു കാമുകനും പെണ്‍കുട്ടിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വ്യാഴാഴ്ച പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് പാര്‍ട്ടി നടക്കുന്നത് അജിന്‍ അറിഞ്ഞു. പുലര്‍ച്ചെ മതില്‍ചാടി പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് എത്തിയ അജിന്‍ ആക്രമിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന യുവാക്കളെ അടിച്ചോടിച്ചു. എതിര്‍ത്ത പെണ്‍കുട്ടിയുടെ തല അടിച്ചുപൊട്ടിച്ചു. ഒളിവില്‍പോയ അജിനായി പൊലീസ് തിരച്ചില്‍ തുടരുന്നതിനിടെ, പെണ്‍കുട്ടിയുടെ ചതിയില്‍പെട്ട സഹപാഠികളിലൊരാള്‍ പാര്‍ട്ടിയുടെ രഹസ്യം വെളിപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ താമസസ്ഥലത്തു നടത്തിയ പരിശോധനയില്‍ ഗര്‍ഭനിരോധന ഉറകളും കഞ്ചാവും കണ്ടെടുത്തു. കൂടുതല്‍ പെണ്‍കുട്ടികള്‍ സംഘത്തിന്റെ കെണിയില്‍പെട്ടിട്ടുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് കുളച്ചല്‍ പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week