പെരുമ്പാവൂര്‍: കഞ്ചാവ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയുടെ മൊബൈല്‍ ഫോണില്‍ പീഡനദൃശ്യം. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെരുമ്പാവൂര്‍ പോലീസ് ഇയാളെ 120 ഗ്രാം കഞ്ചാവുമായി പിടികൂടുന്നത്. തുടര്‍ന്ന് പ്രതിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങിയ പോലീസ് കഞ്ചാവിന്റെ ഉറവിടങ്ങള്‍ തേടി പരിശോധനകള്‍ നടത്തിയപ്പോഴാണ് ഇയാള്‍ തന്നെ ചിത്രീകരിച്ച പീഡനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍നിന്ന് ലഭിച്ചത്.
ഇയാളുടെ ബന്ധുവായ നാല് വയസ്സുള്ള കുട്ടിയാണ് ബലാത്സംഗത്തിന് ഇരയാക്കിയിരിക്കുന്നത്. ഇയാള്‍ കുട്ടിയെ സ്ഥിരമായി പീഡിപ്പിക്കാറുണ്ടെന്നും ലഹരിക്ക് അടിമയാണെന്നുമാണ് പോലീസ് നിഗമനം.
- Advertisement -
- Advertisement -
പെരുമ്പാവൂര്‍ പോലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഇയാള്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തി. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

