ക്ഷേത്രത്തിലെ മോഷണം വിദേശത്തിരുന്ന് കണ്ടു; മോഷ്ടാവ് കുടുങ്ങി

തിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷണം നടത്തിക്കൊണ്ടിരിക്കേ മോഷ്ടാവ് പോലീസ് പിടിയിലായി. തുമ്പ കുഞ്ചാലുംമൂട് ദുര്‍ഗാദേവി ക്ഷേത്രത്തില്‍ മോഷണം നടത്തവെയാണ് മോഷ്ടാവിനെ പോലീസ് പിടികൂടിയത്. പൊഴിയൂര്‍ സ്വദേശി അബിന്‍ (22) നെയാണ് തുമ്പ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ അര്‍ധരാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിലെ ശ്രീകോവില്‍ തകര്‍ത്ത് അകത്തുകടന്ന് വിളക്കുകളും സാധനങ്ങളും കടത്തുന്നത് ക്ഷേത്രത്തിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ വിദേശത്തിരുന്ന് തല്‍സമയം കാണുകയായിരുന്ന പ്രവാസി നാട്ടില്‍ പോലീസിനെ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം മോഷ്ടാവിനെ അറസ്റ്റ് ചെയ്തു.

തുമ്പ സിഐ. ശിവകുമാര്‍, എസ്‌ഐ. ഇന്‍സാം, സിപിഒമാരായ സുരേഷ്‌കുമാര്‍, അനില്‍, പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നിരവധി മോഷണ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News