KeralaNews

പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്നു, കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍

ചക്കരക്കല്ല്: പശുക്കിടാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി കൊന്ന കേസില്‍ കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ചക്കരക്കല്ലില്‍ ബാവോട് സ്വദേശി സുമേഷാണ് അറസ്റ്റിലായത്.

അയല്‍വാസിയുടെ വീട്ടിലെ പശുവിനെ മോഷ്ടിച്ച് ആളൊഴിഞ്ഞ പറമ്പില്‍ മരങ്ങള്‍ക്കിടയില്‍ കെട്ടിയായിരുന്നു ക്രൂര പീഡനം. ഇരുകാലുകളും കൂട്ടിക്കെട്ടിയുള്ള പീഡനത്തിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങിയാണ് പശു ചത്തത്.
ഇയാള്‍ മുമ്പും സമാന പ്രവൃത്തി ചെയ്തിരുന്നുവെന്നും എന്നാല്‍ അന്ന് പശുവിനെ ജീവനോടെ തിരിച്ച് കിട്ടിയതുകൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്ന് പശുവിന്റെ ഉടമ പറഞ്ഞു.

ഭവനഭേദനം,മോഷണം,മൃഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തലശ്ശേരി കോടതിയില്‍ ഹാജരാക്കിയ സുമേഷിനെ റിമാന്‍ഡ് ചെയ്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button