33.4 C
Kottayam
Friday, May 3, 2024

ഇൻസ്റ്റാഗ്രാം കമ്മ്യൂണിറ്റി പേജിലൂടെ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിച്ചു: യുവാവ് അറസ്റ്റിൽ

Must read

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം കമ്മ്യൂണിറ്റി പേജിലൂടെ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിച്ച യുവാവ് അറസ്റ്റിൽ. സൈബർ പട്രോളിംഗിലാണ് യുവാവ് അറസ്റ്റിലായത്. ‘Psythetic.human’ എന്ന ഇൻസ്റ്റാഗ്രാം കമ്മ്യൂണിറ്റി പേജിലൂടെ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളും ഫോട്ടോകളും യുവാവ് പബ്ലിഷ് ചെയ്തിരുന്നു. ആനപ്രമ്പാൽ സ്വദേശി അനന്തു (19 വയസ്സ് ) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും കഞ്ചാവും പിടിച്ചെടുത്തിരുന്നു.

ആലപ്പുഴ സൈബർ സെൽ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുട്ടനാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് എടുത്തത്. ഇയാളുമായി ബന്ധമുള്ള ഓൺലൈൻ സുഹൃത്തുക്കളുടെ വിവരങ്ങൾ സൈബർ സെൽ ശേഖരിച്ച് വരുന്നു.

പ്രിവന്റീവ് ഓഫീസർമാരായ ജ്യോതിസ് എം പി, ഫറൂക്ക് അഹമ്മദ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വിജയ കുമാർ ആർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ നൗഫൽ എ, വിപിൻ വി ബി എന്നിവരുമുണ്ടായിരുന്നു.

താമരശ്ശേരിയിൽ വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് ഉപേക്ഷിച്ച സംഭവത്തിൽ പ്രതിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി. പെൺകുട്ടിയെ പോലീസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി 164 സ്റ്റേറ്റ്‌മെന്റ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് താമരശ്ശേരി പൊലീസ് പരിധിയിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ഥിയെ കാണാതാകുന്നത്. കോളേജിന് സമീപത്തെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുകയാണ് ഈ കുട്ടി. രണ്ടാഴ്ച കൂടുമ്പോഴാണ് വീട്ടിൽ പോകുന്നത്. ക്ലാസിൽ വരാത്തതിനെ തുടർന്ന് കോളജിൽ നിന്ന് വീട്ടിൽ വിളിച്ചപ്പോഴാണ് കുട്ടി വീട്ടിലും എത്തിയിട്ടില്ലെന്ന് മനസിലാകുന്നത്.

തുടർന്ന് പൊലീസിൽ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ച വൈകിട്ടോടുകൂടി താമരശ്ശേരി ചുരത്തിന്റെ ഒമ്പതാം വളവിൽ വെച്ച് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week