സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി;യുവാവ് അറസ്റ്റിൽ

തൊടുപുഴ: ഒളമറ്റത്ത് യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഒളമറ്റം സ്വദേശി മുണ്ടയ്ക്കല്‍ മജുവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തും ഒളമറ്റം സ്വദേശിയുമായ നോബിള്‍ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഇരുവരും തിങ്കളാഴ്ച രാത്രി ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. മജുവിനെ നോബിള്‍ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മജു സ്ഥിരമായി തന്നെ മര്‍ദിക്കാറുണ്ടായിരുന്നെന്ന് നോബിള്‍ പോലീസിനോട് പറഞ്ഞു. തിരിച്ചടിച്ചതിന്റെ ദേഷ്യത്തില്‍ തന്നെ മജു കൊലപ്പെടുത്തുമെന്ന് ഭയന്ന് നോബിളിനെ കൊലപ്പെടുത്തുകയായിരുന്നെന്നും പ്രതി മൊഴിനല്‍കി.

നിലവില്‍ തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലാണ് പ്രതി നോബിള്‍ തോമസ് ഉള്ളത്. മജുവിന്റെ മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.മജുവിന്റെ മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News