EntertainmentKeralaNews

അനുയോജ്യനല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല;വൈറൽ കുറിപ്പുമായി എലിസബത്ത്

കൊച്ചി:നടൻ ബാലയുടെ ഭാര്യ എലിസബത്ത് ഉദയൻ കുറച്ചുനാളുകളായി നടന്റെ ഒപ്പമില്ല. ജോലിക്കാര്യവുമായി മറ്റൊരു സംസ്ഥാനത്തായിട്ടും എലിസബത്ത് ലീവ് ഒപ്പിച്ച് നാട്ടിലെത്തിയിരുന്നു. എന്നാൽ ഈ വരവിൽ അവരുടെ ആരാധകർ പല കാര്യങ്ങളിലും സംശയം പ്രകടിപ്പിച്ചിരുന്നു. ഇവിടെ എലിസബത്തിന്റെ ഒപ്പം അവരുടെ അച്ഛനും അമ്മയും ബന്ധുക്കളും മാത്രമാണുള്ളത്.

ബാലയുടെ ഒപ്പം താമസിക്കാനോ സമയം ചിലവിടാനോ പോയ ഒരു കാര്യം പോലും എലിസബത്ത് പോസ്റ്റ് ചെയ്തിട്ടില്ല. അതോടെ ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ കടുത്തു. ഇപ്പോഴിതാ തന്റെ മാനസികാവസ്ഥയെക്കുറിച്ച് വെളിപ്പെടുന്ന ഒരു കുറിപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് എലിസബത്ത്.

സ്നേഹത്തെക്കുറിച്ചും ബന്ധങ്ങളിലേൽക്കുന്ന തിരിച്ചടികളെക്കുറിച്ചും പറയുന്ന കുറിപ്പാണ് എലിസബത്ത് പങ്കുവെച്ചത്. ’അനുയോജ്യനല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല നിങ്ങൾ’ എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്.

സ്നേഹിക്കുന്നവരിൽ നിന്നും നേരിടുന്ന തിരിച്ചടികളെക്കുറിച്ചും പോസ്റ്റിൽ പറയുന്നുണ്ട്. ഒരാളെക്കൊണ്ട് സ്നേഹിപ്പിക്കാൻ ആർക്കും സാധിക്കില്ലെന്നും എലിസബത്ത് പങ്കുവെച്ച കുറിപ്പിലുണ്ട്. നിരവധിപ്പേരാണ് എലിസബത്തിന്റെ കുറിപ്പിന് കമന്റുമായി എത്തുന്നത്. ഭൂരിഭാ​ഗം പേരും എലിബത്തിന് ആശംസകൾ നൽകി. പിന്തുണ അറിയിച്ചവരും ഏറെയാണ്.

കുടുംബജീവിതം രണ്ടാമതും തകര്‍ന്നുവെന്നും അതിന് കാരണം മാധ്യമങ്ങളാണെന്നും ബാല നേരത്തെ ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞിരുന്നു. പിന്നീട് ആ ലൈവ് നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ ഉദരസംബന്ധമായ അസുഖങ്ങളേ തുടര്‍ന്ന് ബാല ആശുപത്രിയിലാവുകയും ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തപ്പോള്‍ എലിസബത്ത് എല്ലാ പിന്തുണയുമായി കൂടെയുണ്ടായിരുന്നു.

എലിസബത്ത് കൂടെയില്ലെന്ന് ഈയിടെയാണ് ബാല വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ തനിക്ക് തെറ്റുപറ്റിയെന്ന് തോന്നിക്കുന്ന കുറിപ്പുമായി എലിസബത്ത് രംഗത്ത് വന്നു. എല്ലാം ചെയ്തു കൊടുത്ത് കൂടെ നിന്നിട്ടും നമ്മളെ വട്ടപൂജ്യമാക്കി തോന്നിപ്പിക്കുന്ന ഒരാള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ടാകും എന്നാണ് എലിസബത്ത് കുറിച്ചത്.

ഗായിക അമൃതാ സുരേഷുമായുള്ള വിവാഹമോചന ശേഷമാണ് ബാല എലിസബത്ത് ഉദയൻ എന്ന ഡോക്‌ടറെ വിവാഹം ചെയ്യുന്നത്. ഫേസ്ബുക്ക് മെസെഞ്ചർ ചാറ്റിൽ ആരംഭിച്ച പരിചയം വിവാഹത്തിലെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button