24.6 C
Kottayam
Friday, June 5, 2026

എനിക്കവനെ വെടിവെച്ച് കൊല്ലണം! അവർക്കെന്തെങ്കിലും സംഭവിച്ചു എന്ന് കേട്ടാൽ ലോകത്തിലെ ഏറ്റവും സന്തോഷവതി ഞാനായിരിക്കും: ആര്യ

Must read

കൊച്ചി:മലയാളികളുടെ പ്രിയങ്കരിയാണ് ആര്യ. ബഡായി ബംഗ്ലാവ് എന്ന സൂപ്പര്‍ ഹിറ്റ് പരിപാടിയിലൂടെയാണ് ആര്യയെ മലയാളികള്‍ അടുത്തറിയുന്നത്. പലപ്പോഴും സൈബർ ആക്രമണങ്ങൾ നേരിട്ടിട്ടുള്ള വ്യക്തിയാണ് ആര്യ. പങ്കാളിയുമായി പിരിഞ്ഞ സമയത്ത് ഏറെ മാനസിക വിഷമമുണ്ടായിരുന്നെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരമിപ്പോൾ.

ഇന്ന് ചിന്തിക്കുമ്പോൾ തന്നെ ഒഴിവാക്കാൻ വേണ്ടി ബിഗ് ബോസിലേക്ക് അയച്ചതാണോ എന്ന് സംശയമുണ്ട്. കാരണം ഷോയിൽ പോകാൻ എന്നെ ഏറ്റവും കൂടുതൽ പുഷ് ചെയ്തതും സപ്പോർട്ട് ചെയ്തതും അദ്ദേഹമായിരുന്നു. എനിക്ക് പോകണോ എന്ന ചിന്തയുണ്ടായിരുന്നു. കുഞ്ഞുണ്ട്.

അച്ഛൻ മരിച്ചിട്ട് അധികമായിട്ടിമില്ല. എല്ലാ സപ്പോർട്ടും തന്ന് എന്നെ വിമാനത്താവളത്തിൽ കൊണ്ടു വിടുന്നത് പോലും ആളാണ്. അത്രയും ദിവസം ആരുമായി ബന്ധമില്ല. ആ സമയം ഉപയോഗിച്ച് അകന്ന് പോകാനുള്ള പ്ലാൻ ആയിരുന്നോ എന്ന് ഉറപ്പ് പറയാൻ പറ്റില്ല. പക്ഷെ അതൊരു സാധ്യതയാണെന്ന് എനിക്ക് തോന്നുന്നു.

ഷോയിൽ നിന്നിറങ്ങിയ ശേഷം പങ്കാളി കോളെടുക്കാതിരുന്ന സമയത്ത് ഞാൻ ബ്ലാങ്കായിരുന്നു. എന്ത് ചെയ്യണം എന്നറിയില്ല. എനിക്ക് കാണാതെ അറിയാവുന്ന നമ്പർ അത് മാത്രമാണ്. അദ്ദേഹത്തിന്റെ നമ്പറിലാണ് ആദ്യം വിളിക്കുന്നത്. എന്റെ കുഞ്ഞിനെ പോലും വിളിച്ചില്ല. എടുക്കാതായപ്പോൾ എന്റെ സഹോദരിയെ വിളിച്ചു. കാര്യം പറഞ്ഞു. ആൾ എവിടെയാണ് ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും പറഞ്ഞു. അവൾ പറഞ്ഞത് തിരക്കായിരിക്കും ഞാൻ വിളിക്കാൻ പറയാമെന്നാണ് പറഞ്ഞത്. അവളുടെ പറച്ചിലിലും ഒരു ആത്മവിശ്വാസം ഇല്ലായിരുന്നു.

- Advertisement -

എന്നെ സങ്കടപ്പെടുത്താതിരിക്കാൻ വേണ്ടിയാണ് അവൾ പറഞ്ഞതെന്ന് തോന്നി. കുറേ കാര്യങ്ങൾ പിന്നീട് ആലോചിച്ചു. അടുത്ത ദിവസം ഫോൺ തിരിച്ച് കിട്ടിയപ്പോഴും അദ്ദേഹം എടുത്തില്ല. പിന്നീടും ഒരുപാട് വിളിച്ചു. സഹോദരിയോ അസിസ്റ്റന്റോ പറഞ്ഞിട്ടാണോ എന്നറിയില്ല പിന്നെ എന്നെ തിരിച്ച് വിളിച്ചു. പക്ഷേ, വിമാനത്താവളത്തിൽ വിട്ട ആളല്ലായിരുന്നു അത്.

- Advertisement -

സ്നേഹമോ എക്സൈറ്റ്മെന്റോ ഒന്നുമില്ല. ജാൻ എന്നാണ് ഞാൻ പുള്ളിയെ വിളിക്കുന്നത്. ഇന്നലെ തൊട്ട് വിളിക്കുകയാണെന്ന് പറഞ്ഞപ്പോൾ ഞാൻ ഉറങ്ങുകയായിരുന്നു എന്നാണ് ആദ്യ പ്രതികരണം. എന്താണ് പ്രശ്നമെന്ന് മനസിലായില്ല.

ബിഗ് ബോസിൽ പോകുമ്പോൾ ഫോൺ കൈമാറും മുമ്പ് വേണ്ടപ്പെട്ടവരെ വിളിച്ച് സംസാരിക്കാൻ അവസരം തരും. അപ്പോൾ വിളിച്ചപ്പോൾ പോലും എന്നെ കാണാതിരിക്കേണ്ട വിഷമത്തിൽ അദ്ദേഹം കരഞ്ഞിട്ടുണ്ട്. പിന്നീ‌ട് എന്താണ് സംഭവിച്ചത് എന്ന് തനിക്ക് മനസിലായില്ല. 75 ദിവസത്തിനുള്ളിൽ എന്താണ് പറ്റിയതെന്ന് മനസ്സിലായില്ല. ഞാൻ വളരെ ഡിപ്രസ്ഡ് ആയിരുന്നു. കോവി‍ഡ് കാലമാണ്. ഞാൻ തിരുവനന്തപുരത്തും ആൾ ദുബായിലുമായിരുന്നു.

നേരിട്ട് കണ്ട് സംസാരിക്കാൻ പറ്റുന്നില്ല. എന്തുകൊണ്ടാണ് തന്നിൽ നിന്ന് അകന്നതെന്ന് പിന്നീട് മനസിലായി. പങ്കാളി മറ്റൊരു ബന്ധത്തിലാണെന്ന് അറി‍ഞ്ഞപ്പോൾ വെടി വെച്ച് കൊല്ലണമെന്ന് തോന്നി. ഇന്നും അതാണെന്റെ മാനസികാവസ്ഥ.

- Advertisement -

എനിക്ക് ഭയങ്കര ദേഷ്യമായിരുന്നു. ഇന്ന് പക്ഷേ, കൊല്ലാനുള്ള ദേഷ്യമാെന്നും ഇല്ല. അവർക്കെന്തെങ്കിലും സംഭവിച്ചു എന്ന് കേട്ടാൽ ലോകത്തിലെ ഏറ്റവും സന്തോഷവതി ഞാനായിരിക്കും. ഇത് തെറ്റായ കാര്യമാണെന്ന് അറിയാം. പക്ഷേ, എന്റെ ഉള്ളിൽ ഇതാണ് തോന്നുന്നത്. അവർ കല്യാണം കഴിച്ച് വളരെ ഹാപ്പിയായി ജീവിക്കുകയാണെന്ന് അറിയാം. അങ്ങനെ തന്നെ പോട്ടെ എന്നും ആര്യ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week