EntertainmentNationalNews

നിന്റെ ബൂബ്‌സ് സൂപ്പറാണ്, ഭാര്യയുടെ മാറിടങ്ങളെ കുറിച്ച് പറഞ്ഞയാളെ പിന്തുണച്ച് ശ്രിയ ശരണിന്റെ ഭര്‍ത്താവ്

ഹൈദരാബാദ്‌:ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളായിരുന്നു ശ്രിയ ശരണ്‍. കൂടുതലും തെന്നിന്ത്യന്‍ സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും ബോളിവുഡിലും സജീവ സാന്നിധ്യമായിരുന്നു. വിവാഹം കഴിഞ്ഞതോട് കൂടി സിനിമയില്‍ നിന്നും ചെറിയ ബ്രേക്ക് എടുക്കാറുണ്ടെങ്കിലും സജീവമായി നില്‍ക്കുകയാണ് നടി. 2018 ലാണ് റഷ്യന്‍ ടെന്നീസ് താരം ആന്‍ഡ്രേ കൊസ്ചീവിനെ ശ്രിയ വിവാഹം കഴിക്കുന്നത്.

ഇരുവരും വിദേശത്ത് താമസമാക്കുകയായിരുന്നു. ഇതിനിടെ നടി ഗര്‍ഭിണിയാവുകയും ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയുമൊക്കെ ചെയ്തിരുന്നു. അധികമാരും അറിയാതെയാണ് നടി ഗര്‍ഭകാലം മുന്നോട്ട് കൊണ്ട് പോയത്. അതേ സമയം ശ്രിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചൊരു വീഡിയോയും അതിന് ഭര്‍ത്താവ് നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാവുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ ആക്ടീവായ ശ്രിയ തന്റെ വിശേഷങ്ങള്‍ അവിടെ പങ്കുവെക്കുന്നത് പതിവാണ്. പലപ്പോഴും നടിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടും വീഡിയോസുമൊക്കെ പേജിലൂടെ വരാറുണ്ട്. അടുത്തിടെ തന്റെ ആരാധകരുമായി ചോദ്യോത്തരങ്ങള്‍ നടത്തുന്ന പംക്തിയിലും നടി പങ്കെടുത്തിരുന്നു. ആരാധകരുടെ ചോദ്യത്തിന് വീഡിയോയിലൂടെ നേരിട്ട് മറുപടി പറയുകയാണ് ശ്രിയ ചെയ്തിരുന്നത്. ഇതിനിടെ ഒരാള്‍ നടിയുടെ മാറിടങ്ങള്‍ വളരെ മനോഹരമാണെന്ന് അഭിപ്രായപ്പെട്ടു.

‘എന്റെ ബൂബ്‌സ് സൂപ്പറാണെന്ന് ഒരാള്‍ പറയുന്നു എന്ന് പറഞ്ഞ നടി അദ്ദേഹത്തെ ഇഡിയറ്റ്’, എന്ന് വിളിക്കുകയും ചെയ്തു. ഇത് കേട്ട് സമീപത്ത് നിന്നിരുന്ന ശ്രിയയുടെ ഭര്‍ത്താവ് ഞാന്‍ നിങ്ങളുടെ അഭിപ്രായത്തോട് യോജിക്കുകയാണെന്നും ശ്രിയയുടെ മാറിടങ്ങള്‍ വളരെ മനോഹരമാണെന്ന് പറയുകയും ചെയ്തു. എനിക്ക് നേരിട്ട് അനുഭവമുള്ളത് കൊണ്ട് പറയുകയാണെന്നും ഇക്കാര്യത്തില്‍ ശ്രിയയെ ശരിക്കും അഭിനന്ദിക്കുകയാണ് വേണ്ടത്. കാരണം അവളുടെ ബൂബ്‌സ് സൂപ്പറാണെന്നും ആന്‍ഡ്രേ പറയുന്നു.

ഭര്‍ത്താവും സമാനമായ രീതിയില്‍ പറഞ്ഞതോടെ ശ്രിയ ശരിക്കും അത്ഭുതപ്പെടുകയായിരുന്നു. മാത്രമല്ല ഭര്‍ത്താവിന്റെ തമാശ നടി ചിരിച്ച് തളളുന്നതായിട്ടും വീഡിയോയില്‍ കാണാം. എന്തായാലും ആരാധകര്‍ ഭാര്യയുടെ ശരീരത്തെ വര്‍ണിച്ചുള്ള കമന്റിട്ടിട്ടും അതിനെ കളിയാക്കുന്ന മറുപടിയുമായിട്ടെത്തിയ ആന്‍ഡ്രുവിനെ അഭിനന്ദിക്കുകയാണ് എല്ലാവരും. ഇത്രയും സിംപിളായിട്ടുള്ള ഭര്‍ത്താവിനെ കിട്ടിയത് ശ്രിയയുടെ ഭാഗ്യമാണെന്നാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്.

നേരത്തെ പ്രണയത്തിലായിരുന്ന ശ്രിയയും ആന്‍ഡ്രേയും വിവാഹിതരാവുമെന്ന് ഗോസിപ്പ് നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ ഇന്ത്യയില്‍ വച്ച് പരമ്പരാഗതമായ രീതിയിലുള്ള വിവാഹം വളരെ രഹസ്യമാക്കിയാണ് നടത്തിയത്. ശേഷം ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോസ് പുറത്ത് വിട്ടാണ് താന്‍ വിവാഹിതയായെന്ന കാര്യം ശ്രിയ പുറംലോകത്തോട് പറഞ്ഞത്.

വിവാഹശേഷം ഭര്‍ത്താവിനൊപ്പം റഷ്യയിലേക്ക് പോയ നടി അവിടെ സ്ഥിരതാമസമാക്കി. സിനിമയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലേക്ക് വരികയും ചെയ്തിരുന്നു. ഇതിനിടെ ലോക്ഡൗണ്‍ വന്നതോടെ നടിയെ കുറിച്ച് യാതൊരു വിവരവുമില്ലാതെയായി. ഒടുവില്‍ 2021 ജനുവരിയില്‍ നടിയൊരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്തു.

മാസങ്ങള്‍ക്ക് ശേഷമാണ് കുഞ്ഞ് ജനിച്ച വിവരം നടി പുറംലോകത്തോട് പറയുന്നത്. പിന്നീട് മകളുടെ കൂടെയുള്ള ചിത്രങ്ങളും ഗർഭകാലത്തെ ഫോട്ടോസുമൊക്കെ ശ്രിയ പുറത്ത് വിട്ടിരുന്നു. ഇപ്പോൾ സിനിമയിൽ അഭിനയിക്കുന്നതിൻ്റെ തിരക്കിലാണ് നടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button