25.4 C
Kottayam
Monday, June 8, 2026

ദേഷ്യപ്പെടാത്തവർ മനുഷ്യരാണോ? എന്റെ ദേഷ്യത്തിന് കാരണം; മമ്മൂട്ടിയുടെ വാക്കുകൾ

Must read

കൊച്ചി:മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നടനായാണ് മമ്മൂട്ടിയെ ആരാധകർ കാണുന്നത്. അന്നും ഇന്നും സിനിമാ രം​ഗത്ത് മമ്മൂട്ടിയുടെ ശക്തമായ സാന്നിധ്യമുണ്ട്. കരിയറിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്ന് പോയ നടനുമാണ് മമ്മൂട്ടി. സഹനായക വേഷങ്ങൾ, കരിയറിലെ താഴ്ചകൾ, സൂപ്പർ സ്റ്റാർഡത്തിൽ നിലനിന്ന നാളുകൾ, മാറിയ സിനിമകൾക്കൊപ്പമുള്ള സഞ്ചാരം തുടങ്ങി മമ്മൂട്ടിയുടെ കരിയർ ​ഗ്രാഫ് ഉയർന്നും താഴ്ന്നും പോയിക്കൊണ്ടിരുന്നു.

ഇന്ന് മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന സിനിമകളിൽ വലിയ വ്യത്യസ്തതകൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. പുഴു, റോഷാക്ക് തുടങ്ങിയ സിനിമകൾ നടന് ഏറെ പ്രശംസകൾ നേടിക്കൊടുത്തു.

അതേസമയം ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ക്രിസ്റ്റഫർ എന്ന സിനിമ പൂർണ പരാജയമായിരുന്നു. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത സിനിമയിൽ വലിയ താരനിര അണിനിരന്നെങ്കിലും സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. സിനിമയ്ക്ക് പുറത്ത് മമ്മൂട്ടിയെക്കുറിച്ച് പല തരത്തിലുള്ള കഥകളുണ്ട്.

നടൻ ദേഷ്യക്കാരനാണെന്ന് പണ്ട് മുതലേ സിനിമാ ലോകത്തുള്ള സംസാരമാണ്. കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നതിനാൽ തന്നെ മമ്മൂട്ടിയുടെ ദേഷ്യം പലപ്പോഴും ചർച്ചയാവാറുണ്ട്. പ്രായം കൂടിയപ്പോഴാണ് നടൻ ശാന്തനായി തുടങ്ങിയതെന്നാണ് സിനിമാ ലോകത്തെ സംസാരം.

- Advertisement -

തന്റെ ദേഷ്യത്തെക്കുറിച്ച് മുമ്പൊരിക്കൽ മമ്മൂട്ടി തന്നെ സംസാരിച്ചിരുന്നു. കൈരളി ടിവിയിലെ പ്രോ​ഗ്രാമിലായിരുന്നു ഇത്.

- Advertisement -

‘പെട്ടെന്ന് ദേഷ്യം വരില്ല. ദേഷ്യപ്പെടുത്തിയാൽ‌ ആർക്കാണ് ദേഷ്യം വരാത്തത്. സിംഹവും പാമ്പും വെറുതെ പോവുമ്പോൾ നമ്മളെ കടിച്ച് തിന്നുമോ. അതിനെ ഉപദ്രവിച്ചാൽ മാത്രമല്ലേ ഉപദ്രവിക്കുള്ളൂ. അത് പോലെയെ നമ്മളും ദേഷ്യപ്പെടും. ദേഷ്യം വരാത്തവർ മനുഷ്യരാണോ. ഞാൻ കുറച്ച് സ്പീഡ‍ായി ദേഷ്യം പിടിക്കും. അതങ്ങ് പോവുകയും ചെയ്യും,’ മമ്മൂട്ടി പറഞ്ഞതിങ്ങനെ.

‘എനിക്കങ്ങനെ റോൾ മോഡൽ ഇല്ല. ഞാൻ ചെറിയ ടാർ​ഗറ്റ് വെച്ചല്ല വന്നത്. മിനിമം മർലിൽ മൺറോ ആവണമെന്ന് വിചാരിച്ച് മമ്മൂട്ടിയായ ആളാണ്. ഏത് തൊഴിൽ ചെയ്താലും ചെറിയ ആ​ഗ്രഹങ്ങളല്ല വേണ്ടത്. നമ്മുടെ ആ​ഗ്രഹങ്ങളും പരിശ്രമങ്ങളും വലിയ ടാർ​ഗറ്റായാലേ ചെറുതെങ്കിലും നേടാൻ പറ്റൂ’

‘കോളേജിൽ പഠിച്ച ശേഷമാണ് സൗഹൃദങ്ങൾക്ക് ശക്തി വരുന്നത്. അവരൊക്കെ ഇപ്പോഴുമുണ്ട്. സിനിമയിലെ സൗഹൃദങ്ങൾ നമ്മൾ സിനിമയിലേക്ക് വന്ന ശേഷമുള്ളതാണ്. അവർക്ക് നമ്മളോടുള്ള ആറ്റിറ്റ്യൂഡും നമുക്ക് അവരോടുള്ള ആറ്റിറ്റ്യൂഡും വ്യത്യസ്തമാണ്’

- Advertisement -

‘സിനിമയിലല്ലാത്ത എന്റെ സുഹൃത്തുക്കൾ പഴയ ആളുകൾ തന്നെയാണ്. അവരെ പോലെ ഞാനും ഒരു ജോലി ചെയ്യുന്നു. ഞാൻ സിനിമാ നടനാണെന്നത് അവർക്കൊരു വിഷയമേ അല്ല. സിനിമയിലെ സുഹൃത്തുക്കളെ സംബന്ധിച്ചിടത്തോളം സിനിമ വിഷയമാണ്’

‘ഏറ്റക്കുറച്ചിലും ഉയർച്ച താഴ്ചകളും ചിലപ്പോൾ നമ്മുടെ സൗഹൃദത്തെ ബാധിച്ചേക്കും. അങ്ങനെയല്ലാത്ത സൗഹൃദങ്ങളുമുണ്ട്.
മിമിക്രിക്കാരെ അങ്ങനെയങ്ങ് കുറ്റപ്പെടുത്താൻ പറ്റില്ല. ചില കാര്യങ്ങളിൽ’

‘നമ്മളറിയാതെ നമുക്കുള്ള ദോഷം അവർ കണ്ട് പിടിക്കും. അവരത് കാണിക്കുമ്പോൾ നമ്മളതിൽ നിന്ന് ഒഴിവാകും. പണ്ട് ഞാൻ കൈയിങ്ങനെ ചൂണ്ടുമായിരുന്നു. ഇപ്പോൾ‌ ഞാൻ കൈയേ എടുക്കാറില്ല,’ മമ്മൂട്ടി പറഞ്ഞതിങ്ങനെ.

കാതലാണ് മമ്മൂട്ടിയുടെ വരാനിനിരിക്കുന്ന സിനിമ. ജ്യോതിക നായികയാവുന്ന സിനിമ സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. പ്രഖ്യാപന സമയം മുതൽ ചർച്ചയായ ഈ പ്രൊജക്ട് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രഖ്യാപിച്ചില്ല; സി.ബി.എസ്.ഇ.ക്ക് സുപ്രീംകോടതിയുടെ അടിയന്തിര നോട്ടീസ്

ന്യൂഡൽഹി: സി.ബി.എസ്.ഇ. പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാഫലം സമയബന്ധിതമായി പ്രഖ്യാപിക്കാത്തതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി നൽകിയ ഹർജിയിൽ കേന്ദ്ര സെക്കൻഡറി വിദ്യാഭ്യാസ ബോർഡിനും റീജിയണൽ ഓഫീസർക്കും സുപ്രീംകോടതി അടിയന്തിരമായി നോട്ടീസയച്ചു. സൗദി അറേബ്യയിൽ നിന്നും...

അവിവാഹിതര്‍ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമായി കണക്കാക്കാനാവില്ല; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ന്യൂഡൽഹി: പ്രായപൂർത്തിയായ രണ്ടുപേർ പരസ്പര സമ്മതത്തോടെ വിവാഹത്തിന് മുൻപ് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനുള്ള കാരണമായി ചൂണ്ടിക്കാട്ടാനാകില്ലെന്ന് സുപ്രീം കോടതി നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ്...

അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വമ്പൻ ടെസ്റ്റ് ജയം; അരങ്ങേറ്റത്തിൽ മാനവ് സുതാറിന് ആറ് വിക്കറ്റ്, ഇന്നിങ്സ് വിജയം

മുല്ലൻപുർ: അഫ്ഗാനിസ്ഥാനെതിരായ ഏക ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ എല്ലാ മേഖലകളിലും ആധിപത്യം പുലർത്തിക്കൊണ്ട് ഇന്ത്യയ്ക്ക് വമ്പൻ വിജയവും പരമ്പരയും സ്വന്തം. ഒരു ഇന്നിങ്സിനും 300 റൺസിനുമാണ് കരുത്തരായ ഇന്ത്യൻ പട സന്ദർശകരായ അഫ്ഗാനിസ്ഥാനെ...

നമുക്കൊക്കെ അറിയാവുന്ന നടൻ അയച്ചു തന്നത് ഷർട്ട് ഇടാത്ത ചിത്രം, കൂടെ കിടക്കാൻ ആവശ്യപ്പെട്ടത് സംഗീത രംഗത്തുള്ളയാൾ, സ്വതന്ത്ര സ്ത്രീകളെ ലൈംഗിക തൊഴിലാളികളാക്കുന്ന മനോഭാവം; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

കൊച്ചി: തന്റെ മുപ്പത് വർഷത്തെ കരിയറിൽ നേരിടേണ്ടി വന്ന കടുത്ത മാനസികാവസ്ഥകളെയും വ്യക്തിപരമായ ദുരനുഭവങ്ങളെയും കുറിച്ച് തുറന്നടിച്ച് പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ്. സ്വതന്ത്രമായി ജീവിക്കുന്ന സ്ത്രീകളെ ലൈംഗിക തൊഴിലാളിയായി മുദ്രകുത്തുന്ന സമൂഹത്തിന്റെ...

അരങ്ങേറ്റത്തിൽ തകർപ്പൻ പ്രകടനവുമായി മാനവ് സുതര്‍; 33 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍; അഫ്ഗാനിസ്താനെ കറക്കി വീഴ്ത്തി യുവതാരം; ഇന്ത്യക്ക് കൂറ്റന്‍ ലീഡ്

മുല്ലന്‍പുര്‍: അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനത്തില്‍ പൂര്‍ണ്ണ ആധിപത്യം തുടര്‍ന്ന് ഇന്ത്യ. കരിയറിലെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയ ഇടംകൈയന്‍ സ്പിന്നര്‍ മാനവ് സുതാറിന്റെ മാന്ത്രിക ബൗളിങ് പ്രകടനത്തിന്...

Popular this week