ആലപ്പുഴയിൽ മക്കളെക്കൊന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവ് റെനീസ് അറസ്‌റ്റിൽ

ആലപ്പുഴ: എ.ആർ ക്യാമ്പിലെ പൊലീസ് ക്വാർട്ടേഴ്‌സിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവായ പൊലീസ് ഉദ്യോഗസ്ഥൻ അറസ്‌റ്റിൽ. വണ്ടാനം മെഡിക്കൽ കോളേജ് ഔട്ട്‌പോസ്‌റ്റിലെ സിവിൽ പൊലീസ് ഓഫീസറായ റെനീസാണ് അറസ്‌റ്റിലായത്. ഭാര്യ നജ്‌ല, മക്കളായ ടിപ്പുസുൽത്താൻ, മലാല എന്നിവരുടെ മരണത്തെ തുടർന്ന് ഇയാൾ ഇന്നലെ തന്നെ പൊലീസ് കസ്‌റ്റഡിയിലായിരുന്നു. നജ്‌ലയെ ഇയാൾ പീഡിപ്പിച്ചിരുന്നതിന്റെ ഡിജിറ്റൽ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ചയാണ് ഇവരെ മരിച്ചനിലയിൽ ആലപ്പുഴയിലെ എ.ആർ ക്യാമ്പിനടുത്തുള‌ള ക്വാർട്ടേഴ്‌സിൽ കണ്ടെത്തിയത്.

നജ്ലയുടെയും മക്കളുടെയും മരണത്തിനുത്തരവാദി റെനീസാണെന്ന് സഹോദരി നഫ്‌ല ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. സഹോദരിയെ റെനീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. ബന്ധുക്കളുമായി സംസാരിക്കാൻ റെനീസ് അവളെ അനുവദിച്ചിരുന്നില്ല. ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. വാട്സാപ്പ് ചാറ്റുകളുടെ പേരിൽ റെനീസും നജ്ലയും വഴക്കിട്ടിരുന്നുവെന്നും നഫ്ല വെളിപ്പെടുത്തി.

റെനീസും ഭാര്യയും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്നും, ഇയാൾ ഭാര്യയെ ഉപദ്രവിച്ചിരുന്നതായും സഹപ്രവർത്തകർ പറയുന്നു. അടുത്തിടെ റെനീസിന്റെ ബന്ധുക്കൾ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ വച്ച് പ്രശ്‌നം ഒത്തുതീർപ്പാക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇതിനശേഷവും ഉപദ്രവം തുടർന്നതായി പറയപ്പെടുന്നു.

ഇന്നലെയാണ് യുവതിയേയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മലാലയെ വെള്ളത്തിൽ മുക്കിക്കൊല്ലുകയും, ടിപ്പു സുൽത്താനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. നജ്ലയെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. റെനീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News