27.6 C
Kottayam
Sunday, June 7, 2026

ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു :ഫോട്ടോ​ഗ്രാഫർ അറസ്റ്റിൽ

Must read

ചാരുംമൂട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ഫോട്ടോ​ഗ്രാഫർ അറസ്റ്റിൽ. നൂറനാട് സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച നൂറനാട് പാലമേൽ പത്താം വാർഡിൽ മണലാടി കിഴക്കതിൽ വീട്ടിൽ അൻഷാദി(29)നെയാണ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പല ഇടങ്ങളായി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

എൻജിനീയറിങ് ബിരുദധാരിയായ യുവതിയെ ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. തുടർന്ന്, കൂടുതൽ അടുപ്പത്തിൽ ആവുകയും വിവാഹം കഴിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ കഴിഞ്ഞവർഷം പ്രതിയുടെ ആദിക്കാട്ടുകുളങ്ങരയുള്ള വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു.

എറണാകുളത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വന്നിരുന്ന യുവതിയെ അൻഷാദ് നിർബന്ധിച്ച് കാറിൽ കയറ്റി കൂട്ടിക്കൊണ്ടുപോയി മരടിലെ ഒരു ഹോംസ്റ്റേയിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. എന്നാൽ, യുവതി കല്യാണം കഴിക്കുന്ന കാര്യങ്ങൾ പറയുമ്പോൾ അൻഷാദ് ഒഴിഞ്ഞുമാറുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ യുവതിയേയും മാതാപിതാക്കളെയും അപായപ്പെടുത്തുമെന്നും യുവതിയെ ഭീഷണിപ്പെടുത്തി.

എറണാകുളം മരട് പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകുകയായിരുന്നു. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിരവധി യുവതികളെ പ്രതി ഇതുപോലെ തന്നെ വശീകരിച്ച് വലയിൽ ആക്കിയിട്ടുണ്ടെന്നും നിരവധി വിവാഹിതരും അവിവാഹിതരും ആയ യുവതികൾ പ്രതിയുടെ ചതിക്കുഴിയിൽ പെട്ടിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

- Advertisement -

സി ഐ ശ്രീജിത്ത് പി എസ് ഐ നിതീഷ്, എസ് ഐ ബിന്ദു രാജ്, എ എസ് ഐ രാജേന്ദ്രൻ, സി പി ഒ മാരായ വിഷ്ണു, ജയേഷ്, രാധാകൃഷ്ണൻ ആചാരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week