24.1 C
Kottayam
Sunday, June 7, 2026

ആലുവയിൽ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച യുവതി പിടിയിൽ

Must read

കൊച്ചി: സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച യുവതി പിടിയിൽ. ആലുവ സ്വദേശിനി ആതിരയാണ് പിടിയിലായത്. എറണാകുളം തൈക്കൂടം വെള്ളേപ്പറമ്പില്‍ വീട്ടില്‍ മേരി ടിനു ജേക്കബിന്റെ സ്വര്‍ണ്ണാഭരണമാണ് സുഹൃത്ത് ആതിര കവര്‍ന്നത്.

ആറ് വര്‍ഷം മുന്‍പ് ഒരു കമ്പ്യൂട്ടര്‍ പഠന സ്ഥാപനത്തില്‍ വെച്ചാണ് മേരി ടിനു ജേക്കബും പ്രതിയായ ആതിരയും പരിചയപ്പെടുന്നത്. മൂന്ന് മാസത്തെ പഠന കാലത്തിന് ശേഷം ഇവർ തമ്മില്‍ പ്രത്യേക സൗഹൃദം ഒന്നും ഉണ്ടായിരുന്നില്ല.

ആറ് വര്‍ഷത്തിന് ശേഷം ഇക്കഴിഞ്ഞ ജനുവരിയിലാണ് പ്രതിയായ ആതിര ഫേസ്ബുക്കിലൂടെ മേരിയുമായി വീണ്ടും സൗഹൃദത്തിൽ ആകുന്നത്. തുടര്‍ന്ന് രണ്ട് തവണ മേരിയുടെ തൈക്കൂടത്തെ വീട്ടില്‍ ആതിരയെത്തി. ഈ മാസം പതിനഞ്ചിനായിരുന്നു രണ്ടാമത്തെ സന്ദര്‍ശനം. അന്നാണ് കേസിനാധാരമായ മോഷണം സംഭവിച്ചത്.

ശുചിമുറിയില്‍ പോകാനെന്ന വ്യാജേന മേരിയുടെ മുറിയില്‍ കയറി അലമാരയില്‍ സൂക്ഷിച്ച പത്ത് പവന്‍ സ്വര്‍ണ്ണം കൈക്കലാക്കി ആതിര തിരികെ മടങ്ങുകയായിരുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണ്ണം നഷ്ടപ്പെട്ട വിവരം മേരി തിരിച്ചറിയുന്നത്. തുടര്‍ന്ന് ആതിരയെ ഫോണില്‍ വിളിച്ചു. സ്വര്‍ണ്ണം മോഷ്ടിച്ച് വിറ്റുവെന്ന് ആതിര തുറന്നു സമ്മതിച്ചു.

- Advertisement -

പിന്നീട് മേരി മരട് പൊലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു. പൊലീസ് ഉടൻ തന്നെ ആതിരയെ അറസ്റ്റ് ചെയ്തു. മേരി ടിനു ജേക്കബിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആതിരയ്ക്ക് എതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തു.

- Advertisement -

പ്രതിക്കെതിരെ വീട്ടില്‍ കടന്നുകയറിയുള്ള മോഷണത്തിന് ജാമ്യമില്ലാക്കുറ്റം ചുമത്തി. അതിക്രമിച്ച് കയറിയെന്ന കുറ്റവും ചേര്‍ത്താണ് മരട് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി – 9ല്‍ ഹാജരാക്കിയ ആതിരയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

Popular this week