KeralaNews

യുവതിയും യുവാവും ലോഡ്ജില്‍ മരിച്ച നിലയില്‍

കൽപ്പറ്റ: സ്വകാര്യ റിസോർട്ടിൽ യുവതിയേയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പളളി അമരക്കുനി പോത്തനാമലയിൽ നിഖിൽ പ്രകാശ് (26), ശശിമല മാടപ്പള്ളിക്കുന്ന് വെള്ളംകുന്നിൽ ബബിത (22) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇരുവരെയും റിസോർട്ടിലെ മുറിയിലെ ഫാനിനോട് ചേർന്ന ഹുക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ഇരുവരും റിസോർട്ടിലെത്തി റൂമെടുത്തത്. എന്നാൽ, റൂമിന്റെ വാതിൽ തുറക്കാതായതോടെ ലോഡ്ജിലെ ജീവനക്കാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി. യുവതിയും യുവാവും തമ്മിൽ ഏറെ കാലമായി പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നതായാണ് സൂചന. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button