പ്രണയ ബന്ധമെന്ന് സംശയം; യുവതിയെയും യുവാവിനെയും മുന്‍ ഭര്‍ത്താവും സഹോദരനും കെട്ടിയിട്ട് മര്‍ദ്ദിച്ചു

മൈസൂരു: പ്രണയ ബന്ധമെന്ന് സംശയിച്ച് യുവതിയെയും യുവാവിനെയും കെട്ടിയിട്ട് മര്‍ദ്ദിച്ച് യുവതിയുടെ മുന്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരനും. ഇലക്ട്രിക്ക് പോസ്റ്റില്‍ കെട്ടിയിട്ട് ഇവരെ മണിക്കൂറുകളോളം മര്‍ദ്ദിച്ചു എന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ണാടകയിലെ മൈസൂരില്‍ നടന്ന സംഭവത്തില്‍ കേസെടുത്ത പൊലീസ് ഒരാലെ അറസ്റ്റ് ചെയ്തു.

മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ് മര്‍ദ്ദനമേറ്റ യുവതി. ഇവര്‍ ഭര്‍ത്താവുമായി അഞ്ച് വര്‍ഷം മുന്‍പ് വേര്‍പിരിഞ്ഞതാണ്. അതിനു ശേഷം തന്റെ മാതാപിതാക്കളോടൊപ്പമാണ് ഇവര്‍ ജീവിച്ചിരുന്നത്. 30കാരിയായ യുവതി ഇതിനിടെ 24കാരനുമായി സൗഹൃദത്തിലായി. നവംബര്‍ 25ന് ഇയാളെ യുവതി വീട്ടിലേക്ക് ചായകുടിക്കാന്‍ ക്ഷണിച്ചു.

ഇക്കാര്യമറിഞ്ഞ മുന്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ സഹോദരനും ചേര്‍ന്ന് വീട്ടിലേക്ക് അതിക്രമിച്ചുകയറി ഇവരെ ആക്രമിക്കുകയായിരുന്നു. ഇതിനു പിന്നാലെ മര്‍ദ്ദനത്തിന്റെ വിഡിയോ വൈറലായി. തുടര്‍ന്ന് പൊലീസ് കേസെടുത്ത് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ സഹോദരന്‍ ഒളിവിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News