KeralaNews

പൊലീസ് സ്റ്റേഷനിൽ യുവ പൊലീസുകാരൻ തൂങ്ങിമരിച്ചു; രണ്ടാഴ്‌ചയ്‌ക്കിടെയുള്ള രണ്ടാമത്തെ സംഭവം

തൃശൂർ: പൊലീസ് സ്റ്റേഷനിൽ പൊലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ടൗൺ വെസ്റ്റ് സ്റ്റേഷനിലെ ഗീതു കൃഷ്ണൻ ആണ് ജീവനൊടുക്കിയത്. രാവിലെ എഴേ കാലോടെ സ്റ്റേഷനിലെ വിശ്രമമുറിയിലാണ് കൊല്ലം സ്വദേശിയായ ഗീതു കൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്.

ഇദ്ദേഹത്തിന് സാമ്പത്തിക ബാദ്ധ്യതകൾ ഉണ്ടായിരുന്നുവെന്നും ഇതുമൂലം കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. കൂടാതെ ഗീതു കൃഷ്ണൻ വീട്ടിൽ പോയിട്ട് ദീർഘനാളായെന്നും പറയപ്പെടുന്നു.

അടുത്തിടെ എറണാകുളത്ത് പൊലീസ് ഡ്രൈവർ ആത്മഹത്യ ചെയ്തിരുന്നു. ഒക്‌ടോബർ നാലിനാണ് കളമശ്ശേരി എ ആർ ക്യാമ്പിലെ ഡ്രൈവർ സി പി ഒ ജോബി ദാസിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു.

തന്റെ മരണത്തിന് കാരണം സഹപ്രവർത്തകരാണെന്നും മൃതദേഹം കാണാൻ പോലും അവരെ അനുവദിക്കരുതെന്നുമായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. സംഭവത്തിൽ അധികൃതർ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button