കുടുംബപ്രശ്ന പരിഹാരത്തിന് നഗ്നപൂജ; ‘മന്ത്രവാദിനി’ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിൽ സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മന്ത്രവാദിനി ചമഞ്ഞ് അതുവഴി സൗഹൃദത്തിലായ യുവതികളുടെ നഗ്ന ദൃശ്യങ്ങൾ വാങ്ങുകയും പ്രചരിപ്പിക്കുകയും ചെയ്തയാൾ പിടിയിൽ. കള്ളിക്കാട് മുണ്ടവൻകുന്ന് സുബീഷ് ഭവനിൽ സുബീഷിനെ (37 ) ആണ് നെയ്യാർ ഡാം സ്വദേശിനിയുടെ പരാതിയിൽ റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ആനി ഫിലിപ്പ്, സിന്ധു തുടങ്ങിയ പേരുകളിൽ പ്രതി ഫെ യ്സ് ബുക്കിൽ വ്യാജ അക്കൗണ്ട് തുടങ്ങി ഇതുവഴിയാണ് യുവതിയുമായി പരിചയത്തിലാകുന്നത്.

തുടർന്ന് താൻ മന്ത്രവാദിനിയാണെന്ന് ഇയാള്‍ യുവതിയെ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്ന് യുവതിയുടെ ഭർത്താവും കുഞ്ഞും മരിച്ച് പോകുമെന്ന് വിശ്വസിപ്പിച്ച് അതിന് പരിഹാരത്തിനായി പൂജ ചെയ്യുന്നതിന് യുവതിയോട് നഗ്ന ഫോട്ടോയും വീഡിയോയും ആവശ്യപ്പെട്ടു. ഇങ്ങനെ കൈക്കലാക്കിയ ദൃശ്യങ്ങൾ സുബീഷ് പിന്നീട് ഓൺലൈൻ വഴി പ്രചരിപ്പിച്ചു. ഇത് അറിഞ്ഞതിനെ തുടർന്നാണ് യുവതി പരാതി നൽകിയത്.

പ്ലംബിംഗ് ജോലിയായിരുന്നു സുബീഷിന്‍റെ ജോലി. എന്നാല്‍, ഈ ജോലി ഉപേക്ഷിച്ചാണ് വ്യാജ പ്രോഫൈലില്‍ വഴി സാമൂഹിക മാധ്യമത്തിലൂടെ ഇയാള്‍ മന്ത്രവാദിനിയാണെന്ന തെറ്റിദ്ധാരണയുണ്ടാക്കി ഇയാള്‍ തട്ടിപ്പ് നടത്തിയത്. കുളിക്കടവിലെ സ്ത്രീകളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതിന് നേരത്തെ സുബീഷിനെതിരെ കേസുകൾ ഉണ്ട്. അശ്ലീല വെബ് സൈറ്റുകള്‍ക്ക് അടിമയായത് മുതലാണ് സുബീഷിൽ ഈ മാറ്റാമെന്നാണ് നാട്ടുകാർ പറയുന്നത്.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News